ഉറക്കം അടിസ്ഥാന ആവശ്യം; ഇ.ഡിയെ ഓർമിപ്പിച്ച് ബോംബെ ഹൈക്കോടതി – Sleep is a basic need; Bombay High Court reminds Enforcement Directorate | India News, Malayalam News | Manorama Online | Manorama News
ഉറക്കം അടിസ്ഥാന ആവശ്യം; ഇ.ഡിയെ ഓർമിപ്പിച്ച് ബോംബെ ഹൈക്കോടതി
മനോരമ ലേഖകൻ
Published: April 18 , 2024 02:06 AM IST
1 minute Read
മുംബൈ ∙ ഉറങ്ങാനുള്ള അവകാശം അടിസ്ഥാന ആവശ്യമാണെന്നും നിഷേധിക്കരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) ബോംബെ ഹൈക്കോടതി നിർദേശിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ 64 വയസ്സുകാരനെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിനെയാണു ഹൈക്കോടതി വിമർശിച്ചത്.
സമൻസ് അയയ്ക്കുമ്പോൾ മൊഴി രേഖപ്പെടുത്തുന്ന സമയം കൂടി ചൂണ്ടിക്കാട്ടുന്നതു നന്നായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ തന്നെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിനെതിരെ റാം ഇസ്രാനിയാണ് കോടതിയെ സമീപിച്ചത്.
English Summary:
Sleep is a basic need; Bombay High Court reminds Enforcement Directorate
40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-bombayhighcourt mo-judiciary-lawndorder-enforcementdirectorate 7ds2f45c3dnnata8budgi6dnt2
Source link