ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ; പോളിങ് 102 മണ്ഡലങ്ങളിൽ – First phase of Lok Sabha elections 2024 tomorrow; Polling in 102 constituencies | India News, Malayalam News | Manorama Online | Manorama News
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ; പോളിങ് 102 മണ്ഡലങ്ങളിൽ
മനോരമ ലേഖകൻ
Published: April 18 , 2024 02:06 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് പോളിങ്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും നാളെയാണു വോട്ടെടുപ്പ്.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദർ യാദവ്, അർജുൻ റാം മേഘ്‍വാൾ, സർബാനന്ദ സോനോവാൾ തുടങ്ങി ഒട്ടേറെ പ്രമുഖർ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നു. രണ്ടാംഘട്ടത്തിൽ, 26നാണു കേരളത്തിലെ വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ നാലിന്.
English Summary:
First phase of Lok Sabha elections 2024 tomorrow; Polling in 102 constituencies
3had001shcluefktqrvr9bjnf4 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-elections-loksabhaelections2024
Source link