ജോലി ദുരിതം; കേഡർ മാറ്റണം: വനിതാ ലോക്കോ പൈലറ്റുമാർ – Work distress, cadre to be changed; demands women loco pilots | India News, Malayalam News | Manorama Online | Manorama News
ജോലി ദുരിതം; കേഡർ മാറ്റണം: വനിതാ ലോക്കോ പൈലറ്റുമാർ
മനോരമ ലേഖകൻ
Published: April 18 , 2024 02:06 AM IST
1 minute Read
ന്യൂഡൽഹി ∙ പരിതാപകരമായ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടിയെടുക്കുന്നില്ലെങ്കിൽ കേഡർ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് റെയിൽവേയിലെ വനിതാ ലോക്കോ പൈലറ്റുമാർ റെയിൽവേ ബോർഡിനു നിവേദനം നൽകി. ഓൾ ഇന്ത്യ റെയിൽവേമെൻ ഫെഡറേഷന്റെ നേതൃത്വത്തിൽ റെയിൽവേ ബോർഡ് അധ്യക്ഷ ജയവർമ സിൻഹയെ കണ്ടാണ് ആവശ്യമുന്നയിച്ചത്.
ലോക്കോപൈലറ്റുമാർക്കും എൻജിനീയറിങ്, ഗാർഡ് കാറ്റഗറികളിലുള്ളവർക്കും ഒരിക്കൽ ഗ്രേഡ് മാറാൻ അനുവാദമുണ്ട്. എൻജിനുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ലെന്നതാണു മുഖ്യ പരാതി. മാസമുറ സമയത്ത് പാഡുകൾ മാറ്റാനും സൗകര്യമില്ല. രാത്രി വിജനമായ സ്ഥലങ്ങളിൽ വച്ച് എൻജിൻ തകരാറുണ്ടായാൽ പുറത്തിറങ്ങി അറ്റകുറ്റപ്പണി നടത്തണമെന്ന നിബന്ധനയും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.
English Summary:
Work distress, cadre to be changed; demands women loco pilots
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7h9htcotmvaaqtg3lf36rcbduv 6anghk02mm1j22f2n7qqlnnbk8-list mo-auto-railway mo-auto-trains mo-auto-indianrailway
Source link