ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം

ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബക്കൂട്ടായ്മകളെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. കൂട്ടായ്മകളിലും കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമം ചെയ്യപ്പെടണമെന്നും ബിഷപ് പറഞ്ഞു. കുടുംബക്കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയാകുളങ്ങര, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജോർജ് ചേലയ്ക്കൽ, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജണുകളിലെയും കോഓർഡിനേറ്റേഴ്സ്, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Source link