പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
ദുബായ്: എഴുപത്തിയഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയെത്തുടര്‍ന്നു യുഎഇയില്‍ ജനജീവിതം താറുമാറായി. ബുധനാഴ്ചവരെയുള്ള 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴലഭിച്ചു. പ്രധാന റോഡുകളും തെരുവുകളും പ്രളയസമാനമായ അവസ്ഥയിലാണ്. വാഹനങ്ങൾ ഒരിഞ്ചുപോലും മുന്നോട്ടു നീക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ചില നഗരങ്ങളിൽ. എണ്ണപ്പനകള്‍ കടപുഴകിയും കാറ്റിലും മഴയിലും കെട്ടിടങ്ങൾക്കു കേടുപാടു പറ്റിയുള്ള നാശങ്ങളും വ്യാപകമാണ്. ആഗോള വിനോദസഞ്ചാരകേന്ദ്രമായ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഭൂരിഭാഗവും നിര്‍ത്തിവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ തിരക്കുള്ള വിമാനത്താവളത്തിലെ റണ്വേയില്നിന്നുള്ള പ്രളയജലം വഴിതിരിച്ചുവിടാന്‍ വലിയ സന്നാഹങ്ങൾ പ്രവർത്തിക്കുകയാണ്. റോഡ് ഗതാഗതം താറുമാറായതോടെ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്. ഭക്ഷണവിതരണ സര്‍വീസുകള്‍ വരെ നിലച്ചതോടെ താമസസ്ഥലത്ത് കഴിയുന്നവരും ദുരിതത്തിലായി. ചൊവ്വാഴ്ചവരെയുള്ള 12 മണിക്കൂറിനുള്ളില്‍ നൂറു മില്ലിമീറ്റര്‍ മഴയാണു ലഭിച്ചതെന്ന് ദുബായ് വിമാനത്താവളത്തിലെ മഴമാപിനിയില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായില്‍ ഒരു വര്‍ഷം മൊത്തം ലഭിക്കുന്നത് ഇത്രയും മഴമാത്രമാണെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതിവേഗത്തില്‍ പേമാരി പ്രത്യക്ഷപ്പെട്ടതോടെ യാത്രക്കാര്‍ നടുറോഡില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടായി. റോഡുകളിലെ വെള്ളക്കെട്ട് നിമിഷങ്ങള്‍ക്കകം അതിശക്തമായ ഒഴുക്കായി മാറി. നിരവധി യാത്രക്കാര്‍ ഹൈവേയില്‍ കുടുങ്ങി. ഗതാഗതം തടസപ്പെട്ടതോടെ ടാക്സി ഡ്രൈവര്‍മാര്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതും ജനങ്ങളെ പെരുവഴിയിലാക്കി. ഒമാനില്‍ മഴക്കെടുതികളില്‍ കുറഞ്ഞത് 18 പേര് മരണമടഞ്ഞതായി ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ സ്കൂള്‍ കൂട്ടിയും ഉണ്ട്. റാസല്‍ഖൈമയില്‍ വാഹനം ഒഴുക്കില്‍പ്പെട്ട് 70 കാരന് മരിച്ചു. തിരുവനന്തപുരത്തുനിന്നുള്ള നാല് വിമാന സര്‍വീസുകള്‍കൂടി റദ്ദാക്കി തിരുവനന്തപുരം: യുഎഇയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്തത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനസര്‍വീസുകള്‍കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ എന്നീ വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നേരത്തെ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തിലെ റണ്‍വേയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ട പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകുന്നേരംവരെ ദുബായില്‍നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങളും ദുബായില്‍ ഇറങ്ങേണ്ട 24ല്‍ ഏറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു.
Source link