WORLD

രാജ്യസുരക്ഷയിൽ ആശങ്ക: എക്സ് നിരോധിച്ച് പാകിസ്താൻ; പുനഃസ്ഥാപിക്കണമെന്ന് പാക് കോടതി


ഇസ്ലാമാബാദ്: സാമൂഹ്യമാധ്യമമായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബുധനാഴ്ചയാണ് ഓദ്യോ​ഗിക പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി പകുതിമുതൽ എക്സ് ഉപയോ​ഗിക്കാൻ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കളിൽനിന്ന് ഉയർന്നിരുന്നു. എന്നാൽ, ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്.


Source link

Related Articles

Back to top button