രാമകഥ കേൾക്കാം, രാമായണം പാരായണം ചെയ്യാം; ഇന്ന് ശ്രീരാമനവമി–Lord Rama’s Legacy: Reflecting on Ram Navami’s Significance and Traditions”
രാമകഥ കേൾക്കാം, രാമായണം പാരായണം ചെയ്യാം; ഇന്ന് ശ്രീരാമ നവമി
ഡോ. പി.ബി. രാജേഷ്
Published: April 17 , 2024 05:02 PM IST
1 minute Read
Image Credit: reddees/ Istock
ദശരഥപുത്രനായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. ഈ വർഷം ഏപ്രിൽ 17നാണ് ശ്രീരാമനവമി. ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രം അവസാന പാദത്തിൽ (കർക്കടക രാശിയിൽ), തിഥി – നവമി, സൂര്യൻ, ചൊവ്വ, ഗുരു, ശുക്രൻ, ശനി എന്നിങ്ങനെ 5 ഗ്രഹങ്ങൾ ജാതകത്തിൽ ഉച്ചത്തിലായിരുന്നു. പിന്നീട് ബാക്കിയുള്ള രണ്ടു ഗ്രഹങ്ങൾ, അതിൽ ചന്ദ്രൻ സ്വക്ഷേത്ര ബലവാനായി ലഗ്നമായ കർക്കിടകത്തിൽ. ബുധൻ മിത്രക്ഷേത്രമായ ഇടവത്തിലാണ് എന്ന് രാമായണത്തിൽ പറയുന്നു.
രാമനവമി ദിനം ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു. അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും. രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം രാമനവമി ദിവസം നിവേദിക്കുന്നു.
വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. രാമനവമി ദിവസം രാമനെക്കൂടാതെ പത്നി സീത, സഹോദരൻ ലക്ഷ്മണൻ, സേനാനായകൻ ഹനൂമാൻ എന്നിവരേയും ആരാധിക്കുന്നു. രാമന്റെ കഥ വിവരിക്കുന്ന രാമായണം ഉൾപ്പെടെയുള്ള രാമകഥ കേൾക്കുകയോ പാരായണം ചെയ്യുകയോ ആണ് ഈ ദിവസം പ്രധാനമായും അനുഷ്ഠിക്കേണ്ടത്. അതിന് സാധിക്കാത്തവർ രാമ രാമ എന്ന് മനസ്സിൽ ഉരുവിടുക. അന്നേ ദിവസം ശ്രീരാമ ക്ഷേത്ര ദർശനവും ഉത്തമമാണ്.
കേരളത്തിലെ പ്രസിദ്ധമായ രാമക്ഷേത്രങ്ങൾ തൃശൂരിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, പാലക്കാട് ജില്ലയിലെ തിരുവില്ല്വാമല ശ്രീരാമ ക്ഷേത്രം, കൂത്താട്ടുകുളം രാമപുരം ക്ഷേത്രം, കോട്ടയം ശ്രീരാമക്ഷേത്രം തുടങ്ങിയ വലുതും ചെറുതുമായ അനേകം ശ്രീരാമക്ഷേത്രങ്ങൾ നമുക്ക് കാണാം.ഭരതന്റെയും ലക്ഷ്മണന്റെയും ശത്രുഘ്നന്റെയും ഹനുമാന്റെയുമൊക്കെ ക്ഷേത്രങ്ങൾ ഇതുകൂടാതെ കേരളത്തിലുണ്ട്. നാലമ്പല ദർശനവും ഈ കാലത്ത് വിശേഷമായി കൊണ്ടാടുന്നു. രാമനവമി എല്ലാ രാമക്ഷേത്രങ്ങളിലും വിശേഷമായി കൊണ്ടാടുന്നു.സാക്ഷാൽ ശ്രീരാമൻ പ്രതിഷ്ഠിച്ച ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രം. അതു പോലെ തന്നെ കണ്ണൂരിലെ പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ശ്രീരാമൻ സ്വന്തം കൈകൊണ്ട് പ്രതിഷ്ഠ നടത്തിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ലേഖകൻDr. P. B. RajeshRama Nivas, Poovathum parambilNear ESI Dispensary, Eloor EastUdyogamandal P.O, Ernakulam 683501email : rajeshastro1963@gmail.comPhone : 9846033337
English Summary:
Lord Rama’s Legacy: Reflecting on Ram Navami’s Significance and Traditions”
mo-religion-ramtemple 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh mo-religion-lordrama 4sjciiv0eg8aq37sr9o9jhqvnt 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news
Source link