BUSINESS

‘പോരി’ൽ തകർന്ന് രൂപ, കത്തിക്കയറി ഇന്ധന, സ്വർണവില: മോദിയുടെ 10 വർഷത്തിൽ രൂപയ്ക്ക് സംഭവിച്ചതെന്ത്?

ഇസ്രയേൽ–ഇറാൻ പോരിൽ തകർന്ന് രൂപ, പ്രവാസികൾക്ക് നേട്ടം- Indian Rupee | US Dollar | Israel | Iran | Manorama Premium

ഇസ്രയേൽ–ഇറാൻ പോരിൽ തകർന്ന് രൂപ, പ്രവാസികൾക്ക് നേട്ടം- Indian Rupee | US Dollar | Israel | Iran | Manorama Premium

‘പോരി’ൽ തകർന്ന് രൂപ, കത്തിക്കയറി ഇന്ധന, സ്വർണവില: മോദിയുടെ 10 വർഷത്തിൽ രൂപയ്ക്ക് സംഭവിച്ചതെന്ത്?

വി.പി. ഇസഹാഖ്

Published: April 17 , 2024 01:47 PM IST

Updated: April 17, 2024 02:18 PM IST

5 minute Read

തിരഞ്ഞെടുപ്പ് യുദ്ധത്തിലാണ് ഇന്ത്യ. മധ്യ പൗരസ്ത്യ ദേശത്തെ യഥാർഥ യുദ്ധ ഭീതിയിലാണ് ലോകം. അതിനിടെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. വിഷയത്തിൽ ആർബിഐ ഇടപെടുമോയെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ വിപണി.

എന്തുകൊണ്ടാണ് രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയത്? പ്രവാസികൾക്ക് ഇതുകൊണ്ട് എന്താകും നേട്ടം? സ്വർണ വിലയ്ക്ക് എന്ത് സംഭവിക്കും? ഇന്ധന വിലയോ?

500, 2000 രൂപ നോട്ടുകളുടെ ഡിസൈനിൽ നിർമിച്ചിരിക്കുന്ന പഴ്സുകൾ വിൽക്കുന്ന യുവതി. ഹൈദരാബാദിൽനിന്നുള്ള കാഴ്ച (File Photo by Noah SEELAM / AFP)

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേന്ദ്രത്തിനു വൻ തലവേദനയാകും. രാജ്യം നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികൾ മറച്ചുവച്ച് വോട്ടുപിടിക്കാൻ ഇറങ്ങുന്നവരെ രൂപയുടെ ഇടിവ് പിടികൂടുമെന്നാണ് രാഷ്ട്രീയ– സാമ്പത്തിക നിരീക്ഷകരും വ്യക്തമാക്കുന്നത്.
രൂപയുടെ മൂല്യം പിടിച്ചുനിർത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായി നടത്തിവരുന്ന തീവ്രശ്രമങ്ങൾക്കു പോലും ഇപ്പോഴത്തെ ഡോളറിന്റെ മുന്നേറ്റത്തെ തളയ്ക്കാൻ കഴിയുന്നില്ല. മധ്യ പൗരസ്ത്യ ദേശത്തെ ഇറാൻ–ഇസ്രയേൽ സംഘർഷമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയാമെങ്കിലും ഇത് ഏറെക്കാലമായി തുടരുന്ന പ്രതിസന്ധിയാണ്. ഇതോടൊപ്പംതന്നെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ വൈകുന്നതും രൂപയ്ക്ക് തിരിച്ചടിയായി.
രൂപ മാത്രമല്ല ഏഷ്യയിലെ മറ്റു കറൻസികളുടെയെല്ലാം മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഡോളറിന്റെ മുന്നേറ്റം രാജ്യത്തെ ഓഹരി വിപണിയേയും കാര്യമായി ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോൾ രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്താണ്? എന്താണ് നേരിടാൻ പോകുന്ന പ്രതിസന്ധികൾ?

mo-business-indian-economy 2a5ugvpicb43jl5o3pk9s36b5m-list 23b1rv139g1ndsnbi0h4n3lj4a mo-premium-news-premium mo-business-indian-rupee 55e361ik0domnd8v4brus0sm25-list Isahaq-vp mo-news-common-mm-premium mo-premium-sampadyampremium mo-news-common-iranisraeltension


Source link

Related Articles

Back to top button