സ്വർണ വില പിടിവിട്ടു

സ്വർണ വില പിടിവിട്ടു- Gold price in record high | Manorama News | Manorama Online

കൊച്ചി∙ പവന് 54000 രൂപയും കടന്നു സ്വർണവില. കഴിഞ്ഞ രണ്ടു മാസമായി റെക്കോർഡ് കുതിപ്പു തുടരുന്ന സ്വർണവിലയിൽ ഇന്നലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച് യഥാക്രമം 6795, 54360 രൂപയായി. 
നിലവിൽ ഒരു പവൻ തൂക്കമുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും അടക്കം 58,000 രൂപയ്ക്കു മുകളിൽ നൽകണം.

മാർച്ച് 29ന് ആണ് സ്വർണം പവന് 50,000 രൂപയ്ക്കു മുകളിലെത്തുന്നത്. അതിനു ശേഷം പവന് 54,000 രൂപയിലെത്താൻ വേണ്ടി വന്നത്  18 ദിവസങ്ങൾ മാത്രം. 

ഇതിനിടെ കൂടിയത് ഗ്രാമിന് 495 രൂപയും പവന് 3960 രൂപയും. കഴിഞ്ഞ മാസം 16ന് ഗ്രാമിന് 6060 രൂപയും പവന് 48480 രൂപയുമായിരുന്ന സ്വർണത്തിന് ഒരു മാസത്തിനിടെ ഗ്രാമിന് 735, പവന് 5880 രൂപയുമാണ് വർധിച്ചത്.

രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് ഇപ്പോൾ 2387 ഡോളറാണ്. 
 ഇറാൻ– ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴുള്ള വൻ കുതിപ്പിനു കാരണമായി നിരീക്ഷകർ വിലയിരുത്തുന്നത്. സ്വർണത്തിലുള്ള നിക്ഷേപം വർധിപ്പിക്കുന്നതും സ്വർണവില ഉയരാനുള്ള കാരണമാണ്.

English Summary:
Gold price in record high

mo-business-gold 2g4ai1o9es346616fkktbvgbbi-list mo-news-common-price-hike k-sreerekha rignj3hnqm9fehspmturak4ie-list 3cau6js30ence09qk76jmlp7mj mo-business


Source link
Exit mobile version