CINEMA

ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതൊന്നുമല്ല: ഞങ്ങളുടേത് ലാഗുള്ള ബ്ലോക് ബസ്റ്റർ: ‘ആവേശം’ സംവിധായകൻ

ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതൊന്നുമല്ല: ഞങ്ങളുടേത് ലാഗുള്ള ബ്ലോക് ബസ്റ്റർ: ‘ആവേശം’ സംവിധായകൻ | Dhyan Sreenivasan | Aavesham | Jithu Madhavan | Manorama Online

ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതൊന്നുമല്ല: ഞങ്ങളുടേത് ലാഗുള്ള ബ്ലോക് ബസ്റ്റർ: ‘ആവേശം’ സംവിധായകൻ

മനോരമ ലേഖകൻ

Published: April 17 , 2024 11:15 AM IST

Updated: April 17, 2024 11:45 AM IST

1 minute Read

ജിത്തു മാധവൻ, ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ

സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ബസ്റ്റര്‍ ആണ് ‘ആവേശം’ എന്ന് സംവിധായകൻ ജിത്തു മാധവൻ. ധ്യാൻ പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന  അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിത്തു. വിനീത് ശ്രീനിവാസനോ ധ്യാനോ വിമർശനമായി പറഞ്ഞതെന്ന് കരുതുന്നില്ലെന്നും വിമർശനമാണെങ്കിൽ തന്നെ അത് നല്ല രീതിയിൽ സ്വീകരിക്കുന്നു എന്നും ജിത്തു പറയുന്നു. ധ്യാനും ഒന്നും മനസ്സിൽ വച്ചു പറഞ്ഞതല്ലെന്നും മത്സരത്തിന്റെ അന്തരീക്ഷം അവരിലാർക്കുമില്ലെന്നും ജിത്തു മാധവൻ വ്യക്തമാക്കി. ‘ആവേശം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
‘‘ഒരുപാട് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഉള്ള വര്‍ഷമാണ് ഇത്. പക്ഷേ നമ്മുടെ ബ്ലോക്ക്ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് വച്ചാല്‍ നമ്മുടേത് സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര്‍ ആണ്. ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതൊന്നുമല്ല. ഒരു കോംപറ്റീഷന്‍ മൂഡ് ഒന്നും അവര്‍ക്കൊന്നുമില്ല. ഞാന്‍ വിനീതേട്ടനുമായിട്ടൊക്കെ സംസാരിക്കാറുണ്ട്. ധ്യാൻ മാത്രമല്ല, സെക്കന്‍ഡ് ഹാഫില്‍ ലാഗ് എന്ന് പലരും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. കാരണം നമുക്ക് അറിയണമല്ലോ ആളുകള്‍ പറയുന്നത് എന്താണെന്ന്. നമ്മള്‍ ഒളിച്ചുവച്ചിട്ട് കാര്യമൊന്നുമില്ല.”– ജിത്തു മാധവന്റെ വാക്കുകൾ.

‘ആവേശ’ത്തിനൊപ്പം തിയറ്ററുകളിലെത്തിയ സിനിമയാണ് പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയവർ അഭിനയിച്ച ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.  സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം തങ്ങളുടെ ചിത്രം വിഷു ഹിറ്റ് ആകുമെന്നും ‘ആവേശം’ സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉണ്ടായതായി സംവിധായകനും സഹോദരനുമായ വിനീത് പറഞ്ഞെന്നും ധ്യാന്‍ ചാനലുകളോട് പ്രതികരിച്ചിരുന്നു.  
അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വിനീത് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ധ്യാനിന്റെ അഭിമുഖങ്ങള്‍ പോലെ തന്നെ ആ വാക്കുകളും വൈറലായി. 

English Summary:
Director Jithu Madhavan about Aavesham malayalam movie. Aavesham director, Jithu Madhavan responds by stating the movie is blockbuster with lag in second half.

7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-aavesham mo-entertainment-common-malayalammovienews 5njkuem1iv854afgv5f1b6bq6h f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-dhyansreenivasan mo-entertainment-movie-vineethsreenivasan


Source link

Related Articles

Back to top button