എഎസ്ഐയെ വെടിവച്ച് കൊന്നു: ഓട്ടോയിൽ കയറി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം പാഴായി, പിന്നാലെ ജീവനൊടുക്കി

എഎസ്ഐയെ വെടിവച്ച് കൊന്നു: ഓട്ടോയിൽ കയറി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും നടന്നില്ല, പിന്നാലെ ജീവനൊടുക്കി – youth killed police officer then committed suicide – Manorama Online | Malayalam News | Manorama News
എഎസ്ഐയെ വെടിവച്ച് കൊന്നു: ഓട്ടോയിൽ കയറി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം പാഴായി, പിന്നാലെ ജീവനൊടുക്കി
ഓൺലൈൻ ഡെസ്‍ക്
Published: April 17 , 2024 07:45 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo: IANS)
നന്ദ് നഗരി ∙ ഡൽഹിയിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവ്, കടന്നുകളയാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ജീവനൊടുക്കി. എഎസ്ഐ ദിനേശ് ശർമയാണ് വെടിയേറ്റ് മരിച്ചത്. ദിനേശിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമിത് കുമാറിനും വെടിയേറ്റിട്ടുണ്ട്.
വെടിയുതിർത്ത മുകേഷ്, സംഭവശേഷം ഓട്ടോറിക്ഷയിൽ കയറി കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വണ്ടിയെടുക്കാൻ തയാറായില്ല. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവർക്കു നേരെയും പ്രതി വെടിവച്ചെങ്കിലും അയാൾക്കു പരുക്കേറ്റില്ല. ജനങ്ങൾ തടിച്ചുകൂടിയതോടെ മുകേഷ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
English Summary:
Youth killed police officer then committed suicide
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4uenpsj7q5kccv300n5gaa26bl mo-crime-murder mo-crime-crime-news
Source link