ജാൻവി കപൂറിനൊപ്പം റോഷൻ മാത്യു; ‘ഉലാജ്’ ടീസർ
ജാൻവി കപൂറിനൊപ്പം റോഷൻ മാത്യു; ‘ഉലാജ്’ ടീസർ | Ulajh | Official Teaser | Janhvi Kapoor
ജാൻവി കപൂറിനൊപ്പം റോഷൻ മാത്യു; ‘ഉലാജ്’ ടീസർ
മനോരമ ലേഖകൻ
Published: April 17 , 2024 12:20 PM IST
1 minute Read
റോഷൻ മാത്യുവും ജാൻവി കപൂറും
ജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഉലാജ്’ ടീസർ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയൊരു പ്രധാനവേഷത്തിലെത്തുന്നു. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയായി ആയി ജാൻവി എത്തുന്നു. ജംഗ്‌ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം അതിക ചോഹൻ.
ഗുൽഷൻ ദേവയ്യ, രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇന്റർനാഷ്നൽ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന സിനിമയിൽ സങ്കീർണത നിറഞ്ഞ കഥാപാത്രമായാണ് ജാൻവി എത്തുന്നത്.
2020ല്‍ ‘ചോക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷൻ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ വർഷം ആലിയ ഭട്ടിനൊപ്പം ‘ഡാര്‍ലിങ്സ്’ എന്ന ചിത്രത്തിലും റോഷൻ പ്രത്യക്ഷപ്പെട്ടിരുന്നു.
English Summary:
‘Ulajh’ Teaser: Janhvi Kapoor and Gulshan Devaiah battle out in this thriller
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-janhvikapoor mo-entertainment-movie-roshan-mathew th9rilfrjff1juogbej23ei1p f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer mo-entertainment-common-bollywoodnews
Source link