കട്ട വില്ലനായി വിജയ് ബാബു കന്നഡയിലേക്ക്; ഫസ്റ്റ്ലുക്ക് പോസ്റ്റർ
കട്ട വില്ലനായി വിജയ് ബാബു കന്നഡയിലേക്ക്; ഫസ്റ്റ്ലുക്ക് പോസ്റ്റർ | Vijay Babu Kannada
കട്ട വില്ലനായി വിജയ് ബാബു കന്നഡയിലേക്ക്; ഫസ്റ്റ്ലുക്ക് പോസ്റ്റർ
മനോരമ ലേഖകൻ
Published: April 17 , 2024 12:45 PM IST
1 minute Read
വിജയ് ബാബു
കന്നഡയിൽ കട്ട ലോക്കൽ വില്ലനായി നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അരങ്ങേറ്റം. കന്നഡ സംവിധായകൻ രോഹിത് പദകി ഒരുക്കുന്ന ‘ഉത്തരകാണ്ഡ’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് വിജയ് ബാബു സാൻഡൽവുഡിലേക്കെത്തുന്നത്. ടോറിനോ എന്ന വില്ലൻ കഥാപാത്രമാണ് വിജയ് ബാബു ചെയ്യുന്നത്.
വിജയ് ബാബുവിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കെആർജി സ്റ്റുഡിയോസ് നിർമിക്കുന്ന ഈ മെഗാ പ്രോജക്ടിൽ സൂപ്പർതാരങ്ങളായ ശിവരാജ് കുമാറും ഡാലി ധനഞ്ജയും പ്രധാന േവഷങ്ങളിലെത്തുന്നു. ഐശ്വര്യ രാജേഷും ഭാവനയുമാണ് നായികമാർ. ആദ്യ കന്നഡ ചിത്രത്തെപ്പറ്റി വിജയ് ബാബു മനോരമ ഓൺലൈനിനോട് പ്രതികരിച്ചു.
‘‘കന്നഡയിൽ ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ഇത് ഇവിടുത്തെ വലിയൊരു പ്രോജക്റ്റ് ആണ്. ശിവരാജ് കുമാർ, ഡാലി ധനഞ്ജയ്, ഐശ്വര്യ രാജേഷ്, ഭാവന തുടങ്ങിയവരാണ് അഭിനയിക്കുന്നത്. പ്രധാന വില്ലൻ വേഷത്തിലാണ് അരങ്ങേറ്റം. കട്ട നെഗറ്റീവ് റോൾ ആണ്. ഇതൊരു വില്ലേജ് ഫാമിലി ആക്‌ഷൻ ഡ്രാമ ആണ്. വരും വിശേഷങ്ങൾ പതിയെ അറിയിക്കാം.’’
English Summary:
Vijay Babu to make her Kannada debut with Super Star Shivarajkumar
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-bhavana 21gfbin9i2ecksn7iuej9gugvn f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vijaybabu mo-entertainment-common-sandalwood
Source link