INDIALATEST NEWS

23 ഇനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

23 ഇനം നായ്ക്കളുടെ ഇറക്കുമതി–വിൽപ്പന നിരോധിച് ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി – Delhi High Court quashed a circular by the Centre banning sale and breeding of 23 dog breeds – Manorama Online | Malayalam News | Manorama News

23 ഇനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

ഓൺലൈൻ ഡെസ്‍ക്

Published: April 17 , 2024 11:12 AM IST

Updated: April 17, 2024 11:19 AM IST

1 minute Read

(Photo Credit – @ANI / Twitter)

ന്യൂഡൽഹി∙ പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ എന്നീ 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം അറിയാൻ കേന്ദ്രത്തിന് കഴിയില്ല. എന്നാൽ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡൽഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു നിർദേശം നൽകിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബർ 6നുള്ള ഉത്തരവ്. ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി.ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

കേന്ദ്രം നിരോധിച്ച ഇനങ്ങൾ പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫഡ്ഷയർ ടെറിയർ, ഫില ബ്രസിലിയേറോ, ഡോഗോ അർജന്റിനോ, അമേരിക്കൻ ബുൾഡോഗ്, ബോർബോൽ, കാൻഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേഡ് ഡോഗ്, സൗത്ത് ഏഷ്യൻ ഷെപ്പേഡ് ഡോഗ്, ടോൺജാക്, സർപ്ലാനിനാക്, ജാപ്പനീസ് ടോസ, അകിറ്റ, മാസ്റ്റിഫ്സ്, റോട്ട്‌വീലർ, ടെറിയേഴ്സ്, റൊഡേഷ്യൻ റിഡ്ജ്ബാക്, വൂൾഫ് ഡോഗ്സ്, കനാറിയോ, അക്ബാഷ് ഡോഗ്, മോസ്കോ ഗാർഡ് ഡോഗ്, കെയ്ൻ കോർസോ, ബാൻഡോഗ് എന്നു വിളിക്കപ്പെടുന്ന എല്ലാ നായ ഇനങ്ങളും.

English Summary:
Delhi High Court quashed a circular by the Centre banning sale and breeding of 23 dog breeds

43j4g183hr5cb0iii49llmc6ep 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-delhipolice 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-delhi-high-court mo-environment-pet-dogs


Source link

Related Articles

Back to top button