ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ പ്രമുഖ നേതാവ് ശങ്കർ റാവുവും

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു – Maoists killed in encounter in Chhattisgarh | India News, Malayalam News | Manorama Online | Manorama News
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ പ്രമുഖ നേതാവ് ശങ്കർ റാവുവും
മനോരമ ലേഖകൻ
Published: April 17 , 2024 04:11 AM IST
Updated: April 16, 2024 11:27 PM IST
1 minute Read
(1) ഛത്തീസ്ഗഡിലെ കാൻകെർ ജില്ലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാസേനാംഗങ്ങൾ. (2) ശങ്കർ റാവു
റായ്പുർ ∙ ഛത്തീസ്ഗഡിലെ കാൻകെർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ പ്രമുഖ നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 3 സുരക്ഷാഭടന്മാർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രഹസ്യവിവരത്തെത്തുടർന്ന് ബിനഗുണ്ട, കൊറോനർ ഗ്രാമങ്ങൾക്കിടയിലുള്ള ഹാപതോല വനത്തിൽ പരിശോധനയ്ക്കിടെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
മണിക്കൂറുകൾ നീണ്ട വെയിവയ്പിനു ശേഷം നടത്തിയ പരിശോധനയിൽ 29 പേരുടെ മൃതദേഹങ്ങളും എകെ 47 തോക്കുകൾ ഉൾപ്പെടെ വൻ ആയുധശേഖരവും കണ്ടെത്തി. വനത്തിൽ പരിശോധന തുടരുന്നു. ബസ്തർ മേഖലയിൽ പെടുന്ന ഇവിടെ ഈ വർഷം ഏറ്റുമുട്ടലുകളിൽ 79 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ബസ്തർ ലോക്സഭാ മണ്ഡലത്തിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.
English Summary:
Maoists killed in encounter in Chhattisgarh
mo-crime-maoist 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6p4i2gfilfmpqitm6fpti6e762 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-chhattisgarh mo-crime-maoist-encounter
Source link