ദോഹ: ഖത്തർ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്, ഖത്തർ ഡയബെറ്റസ് അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് എന്നിവരുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാന്പ് നടത്തി. റിവോളി വിഷൻ പരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്നു. നൂറുകണക്കിനു രോഗികൾ പങ്കെടുത്ത ക്യാന്പിൽ 25 ഡോക്ടർമാരും 50 പാരാമെഡിക്കൽ സ്റ്റാഫ് അംഗങ്ങളും സേവനമനുഷ്ഠിച്ചു. ഖത്തർ ഡയബെറ്റസ് അസോസിയേഷനിലെ ഡോ. അഹമ്മദ് ഏലസോയ്ത്തി, പി.വി. അഷ്റഫ്, ഖത്തറിലെ പ്രമുഖ സീനിയർ ഇന്ത്യൻ ഡോക്ടർ ഡോ. മോഹൻ തോമസ് എന്നിവർ ക്യാന്പിൽ പങ്കെടുത്തു. ദന്ത പരിപാലനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബോധവത്കരണവും നടത്തി.
സെന്റ് തോമസ് സീറോ മലബാർ പള്ളി വികാരി ഫാ. നിർമൽ വേഴപറന്പിൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ബിജു മാധവത്ത്, ജൂബിലി കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, കൺവീനർമാരായ സിജി നൈജു, ഡോ. സൈബു ജോർജ്, മിനി സിബി, ബിന്ദു ലിൻസൺ, കമ്മിറ്റി കൺവീനർമാരായ മനോജ് മാത്യു, ജൈനാസ് ജോർജ്, ജയിംസ് ഡൊമിനിക് തുടങ്ങിയവർ നേതൃത്വം നല്കി.
Source link