ഛത്തിസ്ഗഢിൽ 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ശങ്കർ റാവുവും
ഛത്തിസ്ഗഢിൽ 18 മാവോയിസ്റ്റുകളെ വധിച്ചു- Chhattisgarh Maoist Encounter | Maoist killed
ഛത്തിസ്ഗഢിൽ 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ശങ്കർ റാവുവും
മനോരമ ലേഖകൻ
Published: April 16 , 2024 06:23 PM IST
Updated: April 16, 2024 07:41 PM IST
1 minute Read
ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ തോക്കുകളുമായി. File Photo: AP/Mustafa Quraishi
ന്യൂഡൽഹി∙ മുതിർന്ന മാവോയിസ്റ്റ് നേതാവ് അടക്കം 29 പേരെ ഛത്തിസ്ഗഢിലെ ഏറ്റുമുട്ടലിൽ വധിച്ചു. കാംഗോർ ജില്ലയിൽ ചൊവ്വാഴ്ച സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സേനാംഗങ്ങൾക്കു പരുക്കേറ്റു. മുതിർന്ന നേതാവായ, തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ശങ്കർ റാവു ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. മാവോയിസ്റ്റ് ഭീഷണി നേരിടാനായി 2008ൽ പ്രത്യേകം രൂപീകരിച്ച ഡിസ്ട്രിക്ട് റിസർവ് ഗാർഡും ബിഎസ്എഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലായിരുന്നു ഇന്നത്തേത്.
കഴിഞ്ഞ മാസം ജില്ലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അന്നും തോക്കുകളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. കാംഗറിൽ ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഇതേ ജില്ലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഛത്തീസ്ഗഡിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ.
English Summary:
At Least 18 Killed In Big Chhattisgarh Encounter
mo-crime-maoist 5us8tqa2nb7vtrak5adp6dt14p-list 4c7mhu1ocp8vb3fn6dqu5i3kpj 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-chhattisgarh mo-crime-maoist-encounter
Source link