‘സനാതന ധർമത്തെ ഡെങ്കിയോട് ഉപമിക്കുന്നവർ’: ഇന്ത്യാസഖ്യത്തെ വിമർശിച്ച് നരേന്ദ്ര മോദി

‘സനാതന ധർമ്മത്തെ ഡെങ്കിയോട് ഉപമിക്കുന്നവർ’: ഇന്ത്യാസഖ്യത്തിന് വീക്ഷണമില്ലെന്ന് നരേന്ദ്ര മോദി – Narendra Modi criticised India block – Manorama Online | Malayalam News | Manorama News
‘സനാതന ധർമത്തെ ഡെങ്കിയോട് ഉപമിക്കുന്നവർ’: ഇന്ത്യാസഖ്യത്തെ വിമർശിച്ച് നരേന്ദ്ര മോദി
ഓൺലൈൻ ഡെസ്‍ക്
Published: April 16 , 2024 07:41 PM IST
1 minute Read
പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo by R.Satish BABU / AFP)
പട്ന ∙ ബിഹാറിൽ ആർജെഡിയെന്നാൽ അഴിമതിയുടെ പര്യായമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാലു യാദവിന്റെ ഭരണത്തിൽ രണ്ടു സംഭാവനകളേ ഉണ്ടായിട്ടുള്ളു – ജംഗിൾ രാജും അഴിമതിയും. ബിഹാറിൽ വർഷങ്ങൾ ഭരിച്ച ആർജെഡിക്ക് എടുത്ത പറയാനുള്ള വികസന നേട്ടം എന്തുണ്ടെന്നും മോദി ചോദിച്ചു. ഗയയിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.
ഇന്ത്യാസഖ്യത്തിനു വീക്ഷണമോ വിശ്വാസമോ ഇല്ല. സാമൂഹിക നീതിയുടെ പേരിൽ രാഷ്ട്രീയം കളിക്കുകയാണു കോൺഗ്രസും ആർജെഡിയുമെന്ന് മോദി കുറ്റപ്പെടുത്തി. സനാതന ധർമത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിക്കുന്നവരാണ് ഇവരുടെ സഖ്യകക്ഷി നേതാക്കൾ. അംബേദ്കറുടെ ഭരണഘടനയോടു പ്രതിജ്ഞാബദ്ധനാണു താനെന്നു മോദി പറഞ്ഞു. ജമ്മു കശ്മീരിനെ പൂർണമായും ഭാരത ഭരണഘടനയ്ക്കു വിധേയമാക്കിയതു മോദി സർക്കാരാണ്. തിരഞ്ഞെടുപ്പു പ്രകടന പത്രികയ്ക്ക് ‘ഗാരന്റി കാർഡി’ന്റെ ഉറപ്പു ലഭിക്കുന്നത് ആദ്യമായാണ്. വികസിത ഭാരതത്തിനും വികസിത ബിഹാറിനും വേണ്ടിയാകണം തിരഞ്ഞെടുപ്പെന്നും മോദി പറഞ്ഞു.
പൗരത്വ നിയമത്തോടുള്ള (സിഎഎ) പ്രതിപക്ഷ എതിർപ്പിനു വഴങ്ങില്ലെന്നു പുർണിയയിലെ തിരഞ്ഞെടുപ്പു റാലിയിൽ മോദി പ്രഖ്യാപിച്ചു. മോദിയെ തടയാനോ പേടിപ്പിക്കാനോ ആർക്കും കഴിയില്ല. വോട്ടു ബാങ്ക് രാഷ്ട്രീയക്കാർ സീമാഞ്ചൽ മേഖലയിലെ അനധികൃത നുഴഞ്ഞു കയറ്റക്കാരോടു സന്ധി ചെയ്തതു രാജ്യസുരക്ഷയ്ക്കു ഭീഷണിയാണ്. രാജ്യസുരക്ഷയ്ക്കു വെല്ലുവിളി ഉയർത്തുന്നവരെല്ലാം സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും മോദി പറഞ്ഞു.
English Summary:
Narendra Modi criticised India block
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 5td8tgb7mqqp66cikkma98ofe9 mo-news-world-countries-india-indianews mo-politics-parties-rjd mo-news-national-states-bihar mo-politics-leaders-narendramodi mo-politics-elections-loksabhaelections2024
Source link