WORLD

ആക്രമണത്തിന് തൊട്ടുമുമ്പ് ഇറാന്റെ വ്യോമാതിര്‍ത്തിയിലൂടെ പറന്നത് രണ്ട് എയര്‍ഇന്ത്യ വിമാനങ്ങള്‍


ന്യൂഡല്‍ഹി: ഇസ്രായേലിനുനേരെ ഇറാന്‍ വ്യോമാക്രമണം നടത്തുന്നതിന് രണ്ട് മണിക്കൂറിനു മുമ്പ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമാതിര്‍ത്തിയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ കടന്നുപോയതായി റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടേയും വിമാനത്തിലെ ജീവനക്കാരുടേയും സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്എയര്‍ ഇന്ത്യ വിമാനങ്ങളായ 116, 131 എന്നിവയാണ് ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ഫ്‌ളൈറ്റ്‌റഡാര്‍24 വെബ്‌സൈറ്റ് വഴിയുള്ള വിവരങ്ങള്‍ പ്രകാരം 116 വിമാനം ന്യൂ യോര്‍ക്കില്‍ നിന്ന് മുംബൈയിലേക്കും, 131 മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുമുള്ള യാത്രയിലായിരുന്നു.


Source link

Related Articles

Back to top button