രണ്ട് സ്ത്രീകളുടെ പ്രണയം; ‘പ്യാർ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ | Pyar Movie First Look
രണ്ട് സ്ത്രീകളുടെ പ്രണയം; ‘പ്യാർ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ
മനോരമ ലേഖകൻ
Published: April 16 , 2024 04:33 PM IST
1 minute Read
പോസ്റ്റർ
ഡോക്ടർ മനോജ് ഗോവിന്ദൻ ഇംഗ്ലിഷിലും മലയാളത്തിലുമായി കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിൽ ‘പ്യാർ’ എന്ന പേരിലും ഇംഗ്ലിഷിൽ ‘വൈ നോട്ട്’ എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ട് സ്ത്രീകളുടെ പ്രണയമാണ് പോസ്റ്ററിന് പശ്ചാത്തലം. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമാണം.
കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്, നർത്തകനും നടനുമായ ജോബിൻ ജോർജ് എന്നിവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിച്ചു വരുന്നു. ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദൻ ചടങ്ങിൽ അറിയിച്ചു.
ഛായാഗ്രഹണം സുമേഷ് ശാസ്ത, എഡിറ്റർ വിപിൻ വിശ്വകർമ, കൈതപ്രം, മുരളി നീലാംബരി, ഡോക്ടർ ജോജി കുര്യാക്കോസ്, നിതിൻ അഷ്ടമൂർത്തി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം സംഗീതം പകരുന്നു.
പ്രൊഡക്‌ഷൻ കൺട്രോളർ യു. കമലേഷ്, കല ഷാഫി ബേപ്പൂർ, മേക്കപ്പ് സുധ, വിനീഷ് ചെറുകുന്ന്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ എ.കെ. ബിജുരാജ്, കൊറിയോഗ്രാഫി ജോബിൻ ജോർജ്, സ്റ്റിൽസ് രാഹുൽ ലൂമിയർ, പരസ്യകല ഷാജി പാലോളി, പിആർഒ എ.എസ്. ദിനേശ്
English Summary:
Pyar Movie First Look
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7v7jcj0gojah6pp6svi699jp6f
Source link