ശങ്കറിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മോഹൻലാലും സംഗീത വിജയ്‌യും; ചിത്രങ്ങൾ
സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മോഹൻലാൽ. രൺവീർ സിങ്, വിജയ് സേതുപതി, ശിവകാർത്തികേയൻ, ശ്രുതി ഹാസൻ, രാം ചരൺ, ചിരഞ്ജീവി, കാജൽ അഗർവാൾ, ബോണി കപൂർ, കീർത്തി സുരേഷ്, ലോകേഷ് കനകരാജ്, അനിരുദ്ധ് തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹ റിസപ്‌ഷന് എത്തിയത്. ‘ഗോട്ട്’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് റഷ്യയിലായതിനാൽ വിജയ് ചടങ്ങിനെത്തിയിരുന്നില്ല. വിജയ്‌യ്ക്കു പകരം ഭാര്യ സംഗീത ചടങ്ങിലുടനീളം പങ്കെടുത്തു.
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ ചിരഞ്ജീവിയും കുടുംബവും
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ മോഹൻലാൽ
തരുണ്‍ കാര്‍ത്തിക്കാണ് ഐശ്വര്യയുടെ വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. വിവാഹത്തിന് രജനികാന്ത്, കമൽഹാസൻ, സ്റ്റാലിൻ, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ രാം ചരണും ഭാര്യ ഉപാസനയും
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ ശ്രുതി ഹാസൻ
അറ്റ്‍ലിയാണ് വിവാഹച്ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്. അതിഥികൾക്കു വേണ്ട കാര്യങ്ങൾ നോക്കി സൗകര്യം ഒരുക്കിയതും അറ്റ്ലി നേരിട്ടായിരുന്നു. ശങ്കറിന്റെ അസോഷ്യേറ്റ് ആയി വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് ‘രാജാറാണി’ എന്ന സിനിമയിലൂടെ അറ്റ്‌ലി സ്വതന്ത്ര സംവിധായകനാകുന്നത്. ശങ്കറുമായി ഏറെ ഹൃദയബന്ധം അറ്റ്‌ലി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്.
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ സംഗീത വിജയ്
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ രൺവീർ സിങ്
സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിപേർ ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് എത്തി. മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത്. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ നെൽസണും അനിരുദ്ധും
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ ലോകേഷ് കനകരാജ്
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ വിജയ് സേതുപതി
ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. മഹാബലിപുരത്തു നടന്ന ആഡംബരവിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. വമ്പന്‍ വിവാഹ റിസപ്ഷൻ വേണ്ടെന്നു വച്ചിരുന്നു. ഇരുവരുടെയും വിവാഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ കീർത്തി സുരേഷ്, അറ്റ്‌ലി സമീപം
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ ബോണി കപൂറും മകൾ ജാൻവി കപൂറും
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ എ.ആർ. റഹ്മാനും കുടുംബവും
ശങ്കറിന്റെ ഇളയമകൾ അതിഥി നല്ലൊരു ഗായിക കൂടിയാണ്. ഇരുപത്തിയേഴുകാരിയായ അതിഥി ‘വിരുമൻ’ എന്ന കാർത്തി ചിത്രത്തിൽ നായികയായാണ് സിനിമയിലെത്തിയത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. വിരുമനുശേഷം ശിവകാർത്തികേയൻ നായകനായ മാവീരനിലും നായികയായെത്തി. അതിഥിക്ക് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്.
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ സ്റ്റണ്ട് സിൽവയും വെട്രിമാരനും
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ രാകുൽ പ്രീതും കാജൽ അഗർവാളും
രജനി നായകനായ 2.0യ്ക്കു ശേഷം ശങ്കറിന്‍റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്‍റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്‍റെ കാരണം ഷങ്കറിന്‍റെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ടായിരുന്നു.
ഇന്ത്യൻ 2വിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ചിത്രം ജൂൺ റിലീസ് ആണ്.
Source link