കത്തിയുമായി വന്ന അക്രമിയെ സധൈര്യം നേരിട്ടു; വിദേശയുവാവിന് പൗരത്വം വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയ
സിഡ്‌നി: ഷോപ്പിങ് മാളില്‍ ആറുപേരെ കുത്തിക്കൊന്ന അക്രമിയെ സധൈര്യം നേരിട്ട വിദേശിക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഫ്രഞ്ച് പൗരനായ ഡാമിയന്‍ ഗുയേറയ്ക്കാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയന്‍ പൗരത്വം വാഗ്ദാനം ചെയ്തത്. മാളിലെ എസ്‌കലേറ്ററില്‍വെച്ച് അക്രമിയെ നേരിട്ട ധീരതയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, ഡാമിയനെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.ശനിയാഴ്ച സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍നടന്ന കത്തിയാക്രമണത്തിനിടെയാണ് ഫ്രഞ്ച് പൗരനായ ഡാമിയന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചത്. അക്രമിയായ ജോയല്‍ കൗച്ചി കത്തിയുമായി എസ്‌കലേറ്ററിലൂടെ മുന്നോട്ടുനീങ്ങിയപ്പോള്‍ കൈയില്‍ വലിയ മരക്കഷണവുമായി ഡാമിയന്‍ ഇയാളെ തടയാന്‍ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഫ്രഞ്ച് യുവാവിന് ഹീറോ പരിവേഷമാണ് ലഭിച്ചത്. ഇതിനുപിന്നാലെയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി യുവാവിന് പൗരത്വവും വാഗ്ദാനം ചെയ്തത്.
Source link