ജമ്മു കശ്മീരിലെ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞു; കാണാതായവർക്കായി തിരച്ചിൽ- Jammu Kashmir | Jhelum river | Manorama News
ജമ്മു കശ്മീരിലെ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 6 മരണം; കാണാതായവരിൽ സ്കൂൾ കുട്ടികളും
ഓൺലൈൻ ഡെസ്‌ക്
Published: April 16 , 2024 10:14 AM IST
Updated: April 16, 2024 11:34 AM IST
1 minute Read
ഝലം നദി. (File Photo by Rao Waseem/Shutterstock)
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 മരണം. 10 പേരെ രക്ഷപ്പെടുത്തി. ബോട്ടിൽ ആകെ 20 പേരാണ് ഉണ്ടായിരുന്നത്. കാണാതായവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്നു രാവിലെയാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. തിങ്കളാഴ്ച പെയ്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത.
English Summary:
Several Missing After Boat Overturns In Srinagar
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-boataccident 6gug9ucdo02hvq0jaqkghbanl5 mo-news-national-states-jammukashmir
Source link