CINEMA

തമിഴ് പുതുവർഷം; ഒത്തുകൂടി എൺപതുകളിലെ താരങ്ങൾ

തമിഴ് പുതുവർഷം; ഒത്തുകൂടി എൺപതുകളിലെ താരങ്ങൾ | 80’s Stars

തമിഴ് പുതുവർഷം; ഒത്തുകൂടി എൺപതുകളിലെ താരങ്ങൾ

മനോരമ ലേഖകൻ

Published: April 16 , 2024 09:51 AM IST

1 minute Read

റഹ്മാൻ, ഖുശ്ബു, അംബിക, പൂർണിമ, ലിസി, മോഹൻ സുഹാസിനി, നരേഷ് എന്നിവർ

ഓർമകളും സന്തോഷങ്ങളും പരിഭാവങ്ങളും പങ്കുവയ്ക്കാൻ ഒത്തുകൂടി എൺപതുകളിലെ താരങ്ങൾ. തമിഴ് പുതുവത്സരം ആഘോഷിക്കാനാണ് ആദ്യകാല നായിക- നായകന്മാര്‍ ഒന്നിച്ചെത്തിയത്. നടി സുഹാസിനിയും ഖുശ്ബുവും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

റഹ്മാൻ, ഖുശ്ബു, അംബിക, പൂർണിമ, ലിസി, മോഹൻ സുഹാസിനി, നരേഷ് എന്നിവരാണ് ഒത്തുകൂടിയത്.

എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദങ്ങൾ പുതുക്കാൻ എല്ലാ വർഷവും ഒന്നിച്ചു കൂടാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവിൽ സൂപ്പർതാരങ്ങളടക്കം പങ്കുചേരും. മോഹൻലാൽ, രജനികാന്ത്, ചിരഞ്ജീവി അടക്കമുള്ളവർ ഇതിൽ പങ്കെടുക്കാറുണ്ട്.
ഈ വർഷവും സൗഹൃകൂട്ടായ്മ സംഘടിപ്പിക്കാൻ ശ്രമങ്ങൾ നടത്തി വരുകയാണ്. കൊച്ചിയില്‍ വച്ചാകും ഇത്തവണ എൺപതുകളിലെ താരങ്ങളുടെ ഒത്തുകൂടലെന്നും റിപ്പോർട്ട് ഉണ്ട്. 2009ൽ സുഹാസിനിയും, ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും ഓരോ കളർ തീമിൽ ഒരു താരത്തിന്റെ വീട്ടിൽ ആണ് ഇവരെല്ലാം ഒത്തുകൂടുന്നത്.

English Summary:
80s Tamil stars Suhasini, Khushbu Sundar, Mohan and Lissy come together for Tamil New Year

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-suhasinimaniratnam mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-actor-rahman mo-entertainment-movie-khushbusundar 28va388jj0v1eu1lviohbi9708


Source link

Related Articles

Back to top button