BUSINESS

സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്

സ്വർണ വിലയിൽ വീണ്ടും റെക്കോർഡ് – Gold Price | Gold | Record Price

സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്

മനോരമ ലേഖകൻ

Published: April 16 , 2024 10:35 AM IST

1 minute Read

സംസ്ഥാനത്ത് റെക്കോർഡ് നിരക്കുകൾ മറികടന്ന് വീണ്ടും സ്വർണ വില. സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഇന്ന് 54,000 ത്തിന് മുകളിലെത്തി. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച് ഗ്രാമിന് 6795 രൂപയിലും പവന് 54360 രൂപയിലും എന്ന റെക്കോർഡ് നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം തുടരുന്നത്.

ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച് ഗ്രാമിന് 6,705 രൂപയിലും പവന് 53,640 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം. അതേസമയം രാജ്യാന്തര വിപണിയിൽ ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. രാജ്യാന്തര സ്വർണവില 2387 ഡോളറിലാണ് നിലവിൽ വ്യാപാരം തുടരുന്നത്.

English Summary:
Kerala Gold price breaks new record

4krtmkmnsci77i4diu9471b0s1 2g4ai1o9es346616fkktbvgbbi-list mo-business-goldpricefluctuation mo-business-business-news rignj3hnqm9fehspmturak4ie-list mo-business-goldpricetoday mo-business-investnentstrategy


Source link

Related Articles

Back to top button