വടിവാളെടുത്ത് വീണ്ടും വിശാൽ; ഹരിയുടെ ‘രത്നം’ ട്രെയിലർ
വടിവാളെടുത്ത് വീണ്ടും വിശാൽ; ഹരിയുടെ ‘രത്നം’ ട്രെയിലർ | Rathnam Trailer
വടിവാളെടുത്ത് വീണ്ടും വിശാൽ; ഹരിയുടെ ‘രത്നം’ ട്രെയിലർ
മനോരമ ലേഖകൻ
Published: April 16 , 2024 10:49 AM IST
1 minute Read
ട്രെയിലറിൽ നിന്നും
മാർക്ക് ആന്റണിയുടെ വമ്പന്‍ വിജയത്തിനു ശേഷം വിശാൽ നായകനാകുന്ന പുതിയ സിനിമ ‘രത്നം’ ട്രെയിലർ എത്തി. 2022ൽ പുറത്തിറങ്ങിയ ‘യാനൈ’ എന്ന ചിത്രത്തിനു േശഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പ്രിയ ഭവാനി ശങ്കർ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോൻ, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം എം. സുകുമാർ. സ്റ്റണ്ട് കനല്‍കണ്ണൻ, പീറ്റര്‍ ഹെയ്ൻ, ദിലീപ് സുബ്ബരയ്യൻ, വിക്കി.
സംഗീതം ദേവി ശ്രീ പ്രസാദ്. . താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങൾക്കു േശഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സ്റ്റോൺ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
English Summary:
Watch Rathnam Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list 72oadc5qoqq9d3gi058gf8o9lj mo-entertainment-movie-vishal mo-entertainment-common-teasertrailer
Source link