WORLD
ഇറാന്റെ ഡ്രോണുകളേയും മിസൈലുകളേയും പ്രതിരോധിക്കാൻ ഇസ്രയേലിന് ചെലവ് 4600 കോടി; ഇന്ധനവും ആയുധവും വേറെ

ജറുസലേം: ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ (4600 കോടിയോളം രൂപ). ഡേവിഡ് സ്ളിങ് വ്യോമപ്രതിരോധസംവിധാനമാണ് ഇസ്രയേൽ പ്രധാനമായും ഉപയോഗിച്ചത്. ഇതിനു പുറമെ, ഇന്ധനത്തിന്റെയും മറ്റ് ആയുധങ്ങളുടെയും ചെലവുമുൾപ്പെടുന്നു. 100 ഇസ്രയേലി യുദ്ധവിമാനങ്ങൾ ആറുമണിക്കൂറാണ് ആകാശത്ത് പറന്നത്. ഇതിന്റെ ചെലവും കണക്കിലെടുത്ത് ടെൽ അവീവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് 300 ഡ്രോണുകൾ
Source link