ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ഏപ്രിൽ 16, 2024


മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ ചിന്തകളിലും പ്രവർത്തികളിലും ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കാനിടയുണ്ട്. ചിലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. നിക്ഷേപങ്ങളിൽ അതീവ ശ്രദ്ധ കാണിക്കണം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സമയം ചെലവിടുന്നത് നിങ്ങൾ ആസ്വദിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)വളരെ ഗുണകരമായ ദിവസമായിരിക്കും. തൊഴിൽ രംഗത്ത് മികച്ച വിജയം നേടാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ബന്ധുക്കളുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ജോലിക്കാരായവർ തൊഴിൽ രംഗത്തെ പ്രശ്നകരമായ സാഹചര്യത്തിൽ നിന്ന് വിട്ടുനിൽക്കണം. വൈകുന്നേര സമയത്ത് പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവിടാൻ സാധിക്കും. വിനോദ കാര്യങ്ങൾക്കായി പണം ചെലവിടാൻ സാധിക്കും. അവിവാഹിതർക്ക് നല്ല ആലോചന വരാനിടയുണ്ട്. വീട്, വാഹനം എന്നിവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുന രാശിക്ക് ഇന്ന് നല്ല ദിവസമായിരിക്കും. തൊഴിൽ രംഗത്ത് നിങ്ങൾക്ക് ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ അവസരം ലഭിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സഹപ്രവർത്തകരുമായി ജോലിയിൽ നേടേണ്ട ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കാം. നിങ്ങൾക്ക് ചുറ്റുമുള്ളവരുടെ നല്ല ബന്ധം സ്ഥാപിക്കാൻ അവസരം ലഭിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാർക്ക് അത്ര അനുകൂലമായ ദിവസമായിരിക്കില്ല ഇന്ന്. ജോലിസ്ഥലത്ത് പല ബുദ്ധിമുട്ടുകളും നേരിടാം. നിങ്ങളുടെ സംസാരത്തിലും പ്രവർത്തിയിലും സൗമ്യത നിലനിർത്തേണ്ടതുണ്ട്. ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ആരോഗ്യം ദുർബലമായേക്കും. പണം വളരെ ആലോചിച്ച് മാത്രം ചെലവഴിക്കുക. ജാഗ്രതാപൂർവം വേണം ഓരോ നിക്ഷേപങ്ങളും നടത്താൻ. പ്രണയ ബന്ധത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്കും അത്ര നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കില്ല ഇന്ന്. ജോലി സ്ഥലത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ കഠിനാദ്ധ്വാനം കൂടുതലായി ചെയ്യേണ്ടി വരും. ബിസിനസ് മെച്ചപ്പെടുത്താൻ പുതിയ വഴികൾ പരീക്ഷിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക. ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചേക്കാം. ജീവിത പങ്കാളിയുമൊത്ത് സമയം ചെലവിടാൻ സാധിക്കുകയും ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. സ്ഥാനക്കയറ്റം പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ തീരുമാനമാകും. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. കുടുംബത്തിൽ സന്തോഷം കളിയാടും. ഉത്തരവാദിത്തങ്ങൾ നന്നായി നിറവേറ്റും. ആരോഗ്യം ശ്രദ്ധിക്കുക.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസങ്ങളിൽ ഒന്നായിരിക്കും ഇന്ന്. നിങ്ങളുടെ ചില ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടാനിടയുണ്ട്. നിങ്ങളുടെ മനസ് ഇന്ന് വളരെ സന്തുഷ്ടമായിരിക്കും. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാനിടയുണ്ട്. ഇത് നിങ്ങളുടെ ബഹുമാനം വർധിപ്പിക്കും. ബന്ധങ്ങളിൽ കൂടുതൽ വ്യക്തതയും ദൃഢതയും കൊണ്ടുവരാൻ ശ്രമിക്കും. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ ഏത് ജോലിയിലും വിജയം നേടാനാകും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ജ്യോതിഷപ്രകാരം അത്ര അനുകൂലമായിരിക്കില്ല ഈ ദിവസം. ജോലി സ്ഥലത്ത് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. എങ്കിലും ധനവിനിയോഗത്തിൽ ശ്രദ്ധ വേണം. ബന്ധുക്കളുമായുള്ള തർക്കങ്ങൾ ഒഴിവാക്കണം. ആരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. ഓഫീസ് പൊളിറ്റിക്‌സിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. വിനോദ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. അവിവാഹിതരായവർക്ക് നല്ല ആലോചന വരാനിടയുണ്ട്. പുതിയ വാഹനമോ വീടിന് ആവശ്യമായ ചില സാധനങ്ങളോ വാങ്ങാനുള്ള അവസരം ലഭിച്ചേക്കാം, അതിനാൽ ചെലവുകളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ ചില ആഗ്രഹങ്ങൾ നിറവേറ്റാനുള്ള അവസരം ലഭിച്ചേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് പല മികച്ച അവസരങ്ങളും ലഭിക്കുന്നതാണ്. അവസരങ്ങൾ ശരിയായ വിധം പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ജോലിയിൽ നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് നിങ്ങൾക്ക് ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ധന നേട്ടത്തിനുള്ള പല അവസരങ്ങളും ഉണ്ടാകും. ദിവസത്തിന്റെ തിരക്കുകൾക്ക്‌ ശേഷം വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടാൻ സാധിക്കുന്നത് വളരെയധികം ആശ്വാസകരമായിരിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് ബിസിനസിലോ ജോലിസ്ഥലത്തോ പല പ്രശ്നങ്ങളും ഉണ്ടാകും. ജോലിയിൽ നല്ല ശ്രദ്ധ ആവശ്യമാണ്. ഓരോ പ്രവർത്തിയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ സാധിക്കും. ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന വികാരങ്ങൾ പുറത്ത് കൊണ്ടുവരാനും പങ്കാളിയുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കാനും സാധിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ഇന്ന് ചില അവിസ്മരണീയമായ മുഹൂർത്തങ്ങൾ ഉണ്ടാകും. ചില ആഗ്രഹങ്ങൾ നടക്കാനിടയുണ്ട്. മനസ്സിൽ സന്തോഷം നിറയും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ജോലി സംബന്ധമായി തിരക്ക് നിറഞ്ഞ ദിവസമാകാനിടയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയം തന്നെ ലഭിക്കാനിടയുണ്ട്. സാമൂഹിക പരിപാടികളുടെ ഭാഗമാകാനിടയുണ്ട്. പ്രണയ ജീവിതം ദൃഢമാകും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർക്ക് ഇന്ന് ശുഭകരമായ ദിവസമായിരിക്കില്ല. ബിസിനസിൽ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ജോലിക്കാരായവർക്കും അത്ര ഗുണകരമായ ദിവസമായിരിക്കില്ല ഇന്ന്. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. അധിക ചെലവുകൾ നിയന്ത്രിക്കണം. നിങ്ങളുടെ സംസാരം സൗമ്യമായിരിക്കണം. തർക്കങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. അവിവാഹിതരായവർക്ക് നല്ല ആലോചന വരാനിടയുണ്ട്.


Source link

Related Articles

Back to top button