കർണാടക സർക്കാരിന്റെ പദ്ധതികളെ വിമർശിച്ചു; മാപ്പു പറഞ്ഞ് കുമാരസ്വാമി

കർണാടക സർക്കാരിന്റെ പദ്ധതികളെ വിമർശിച്ചു; മാപ്പു പറഞ്ഞ് കുമാരസ്വാമി – HD Kumaraswamy apologized for criticizing Karnataka government projects | India News, Malayalam News | Manorama Online | Manorama News
കർണാടക സർക്കാരിന്റെ പദ്ധതികളെ വിമർശിച്ചു; മാപ്പു പറഞ്ഞ് കുമാരസ്വാമി
മനോരമ ലേഖകൻ
Published: April 16 , 2024 02:39 AM IST
Updated: April 16, 2024 02:56 AM IST
1 minute Read
ബെംഗളൂരു ∙ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഗ്രാമീണ സ്ത്രീകളെ വഴിതെറ്റിച്ചെന്ന പ്രസ്താവന വിവാദമായതോടെ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റും എൻഡിഎ സ്ഥാനാർഥിയുമായ എച്ച്.ഡി. കുമാരസ്വാമി മാപ്പ് പറഞ്ഞു. സർക്കാർ ബസുകളിലെ യാത്രാ സൗജന്യം, കുടുംബനാഥകൾക്ക് 2000 രൂപ ധനസഹായം എന്നീ പദ്ധതികളെയാണു വിമർശിച്ചത്. ഒട്ടേറെ സംഘടനകൾ പ്രതിഷേധിച്ചതിനു പിന്നാലെ വനിതാ കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ക്ഷേമപദ്ധതികളിലെ തട്ടിപ്പ് സ്ത്രീകളെ പറഞ്ഞു മനസ്സിലാക്കാനാണ് ശ്രമിച്ചതെന്നാണു കുമാരസ്വാമിയുടെ വിശദീകരണം.
English Summary:
HD Kumaraswamy apologized for criticizing Karnataka government projects
7n9c4csagb8vktd6sqqfr7cvqv 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-hdkumaraswamy mo-news-national-states-karnataka mo-politics-parties-congress mo-politics-elections-loksabhaelections2024
Source link