അതിസമ്പന്നരുടെ 16 ലക്ഷം കോടി മോദി എഴുതിത്തള്ളി; കര്‍ഷകരുടെ കടം ഇന്ത്യാ സഖ്യം എഴുതിത്തള്ളും: രാഹുൽ
അതിസമ്പന്നരുടെ 16 ലക്ഷം കോടി മോദി എഴുതിത്തള്ളി; കര്‍ഷകരുടെ കടം ഇന്ത്യാസഖ്യം എഴുതിത്തള്ളും: രാഹുൽ – Rahul Gandhi | Narendra Modi | Farmers Debt | Manorama Online News
അതിസമ്പന്നരുടെ 16 ലക്ഷം കോടി മോദി എഴുതിത്തള്ളി; കര്‍ഷകരുടെ കടം ഇന്ത്യാ സഖ്യം എഴുതിത്തള്ളും: രാഹുൽ
ഓൺലൈൻ പ്രതിനിധി
Published: April 15 , 2024 06:52 PM IST
Updated: April 15, 2024 08:35 PM IST
1 minute Read
പുൽപള്ളി∙ ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുൽപള്ളിയിൽ നടന്ന കര്‍ഷക റാലിക്കുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘മോദി സര്‍ക്കാര്‍ കര്‍ഷകരോടു കാണിക്കുന്നതു കുറ്റകരമായ അനാസ്ഥയാണ്. വയനാട്ടിലെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. കര്‍ഷകർക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കും. കര്‍ഷകര്‍ക്കാവശ്യമായ നിയമപരിരക്ഷ നല്‍കും’’– രാഹുൽ പറഞ്ഞു.
ഉച്ചയ്ക്ക് 12.30ഓടെ താഴെയങ്ങാടിയില്‍ എത്തിയ രാഹുലിനെ നൂറുകണക്കിനു കര്‍ഷകരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ റാലിയായി ടൗണ്‍ ചുറ്റി അനശ്വര ജങ്ഷനില്‍ സ്വീകരണം സമാപിച്ചു.
English Summary:
Rahul Gandhi claims that while in power, the India Front will waive farmer debts.
mo-lifestyle-debt 3ts27e4pma34fln21npcj394r1 mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi mo-politics-elections-loksabhaelections2024
Source link