CINEMA

അമേരിക്കയിൽ വിഷു ആഘോഷിച്ച് സംവൃത സുനിൽ; നാടൻ സുന്ദരിയെന്ന് പ്രേക്ഷകർ

ഭർത്താവ് അഖിൽ രാജിനും കുടുംബത്തിനുമൊപ്പം അമേരിക്കയിൽ വിഷു ആഘോഷിച്ച് നടി സംവൃത സുനിൽ.  കേരളാ സാരിയണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഭർത്താവ് അഖിലിനെയും സഹോദരി സഞ്ജുക്തയും സംവൃതയ്ക്കൊപ്പം ചിത്രങ്ങളിൽ കാണാം.

സഹോദരി സഞ്ജുക്തയ്‌ക്കൊപ്പം സംവൃത

സംവിധായകൻ ലാൽ ജോസ്, നടി ശ്രിന്ദ, നിമിഷ സജയൻ ഉൾപ്പടെ നിരവധിപ്പേരാണ് നടിക്ക് വിഷു ആശംസകളുമായി എത്തിയത്. സംവൃത ഇപ്പോഴും ചെറുപ്പമാണെന്നും ഇനിയും സിനിമകളിൽ അഭിനയിക്കണമെന്നുമാണ് ആരാധകരുടെ കമന്റുകൾ.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. നോർത്ത് കലിഫോർണിയയിലാണ് ഇവർ താമസിക്കുന്നത്.
രണ്ട് മക്കളാണ് ഇരുവർക്കും. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, നാലു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

English Summary:
Samvrutha Sunil And Family Celebrates Vishu


Source link

Related Articles

Back to top button