ജന്മനക്ഷത്രപ്രകാരം ദർശനം നടത്തേണ്ട ക്ഷേത്രം


അശ്വതി, ഭരണി, കാർത്തിക, രോഹിണിഅശ്വതിയുടെ ക്ഷേത്രം കണ്ണൂരിലെ വൈദ്യനാഥക്ഷേത്രമാണ്. രോഗശാന്തിയ്ക്ക് പേരു കേട്ടതാണ് ഇത്. ഭരണിക്കാർക്ക് കൊല്ലം തൃക്കടവൂർ ശിവക്ഷേത്രമാണ്. കാർത്തികക്കാർക്ക് തെക്കൻ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യക്ഷേത്രത്തിലാണ്. രോഹിണിക്കാർ പോകേണ്ടത് തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രമാണ്.​മകയിരം, തിരുവാതിര, പുണർതം, പൂയംമകയിരം നക്ഷത്രക്കാർ പെരുന്ന ശ്രീ മുരുകക്ഷേത്രത്തിൽ പോകണം. താരകാസുര വധത്തിന് ശേഷമുള്ള ഉഗ്രരൂപിയായ സുബ്രഹ്‌മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. തിരുവാതിര നക്ഷത്രക്കാർ മണ്ണാറശാല നാഗരാജക്ഷേത്രമാണ്. അടുത്തത് പുണർതം നക്ഷത്രമാണ്. ഇവരുടേത് കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രമാണ്. ഇത് ഏറെ ഗുണം നൽകും. പൂയം നക്ഷത്രക്കാർ പയ്യന്നൂർ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രമാണ്.​ആയില്യം, മകം, പൂരം, ഉത്രംആയില്യം നാളുകാർ കൊട്ടിയൂർ ശ്രീ മഹാദേവക്ഷേത്രമാണ്. മകം നക്ഷത്രജാതർ തിരുവനന്തപുരത്തെ പഴവങ്ങാടി ശ്രീ ഗണപതി ക്ഷേത്രമാണ്. പൂരം നക്ഷത്രക്കാർ പോയിരിക്കേണ്ടത് ചോറ്റാനിക്കര ക്ഷേത്രമാണ്. അടുത്തത് ഉത്രം നക്ഷത്രമാണ്. ഇവരുടേത് ദക്ഷിണകാശിയെന്ന കണ്ടിയൂർ ശ്രീ ശിവക്ഷേത്രമാണ്.​അത്തം, ചിത്തിര, ചോതി, വിശാഖംഅടുത്തത് അത്തം നക്ഷത്രമാണ്. ഇവർക്ക് ദർശനം നടത്തേണ്ടത് കോട്ടയത്തെ തൃക്കൊടിത്താനം ശ്രീ മഹാദേവക്ഷേത്രമാണ്. ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ ചെങ്ങന്നൂർ ശ്രീമഹാദേവ ക്ഷേത്രമാണ്. ചോതി നക്ഷത്രക്കാർ പാമ്പുേേമയ്ക്കാട്ട് ക്ഷേത്രമാണ്. വിശാഖം നക്ഷത്രക്കാർ പോകേണ്ടത് ഏറ്റൂമാനൂർ ശിവക്ഷേത്രത്തിലാണ്.അനിഴം, തൃക്കേട്ട, മൂലം, പൂരാടംഅനിഴം നാളുകാർ പോകേണ്ട ക്ഷേത്രം ശബരിമലയാണ്. തൃക്കേട്ടക്കാർ പോകേണ്ടത് പറശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലാണ്. ഇത് സർവൈശ്വര്യങ്ങൾക്കും കാരണമാകും. മൂലം നക്ഷത്രക്കാർ പോകേണ്ടത് കൊട്ടാരക്കര ശ്രീ ഗണപതിക്ഷേത്രമാണ്. പൂരാടം നക്ഷത്രക്കാർ പോകേണ്ടത് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രമാണ്.​ഉത്രാടം, തിരുവോണം, അവിട്ടം, ചതയം​ഉത്രാടം നക്ഷത്രക്കാർ പോയിരിക്കേണ്ടത് തുറവൂർ ശ്രീ നരസിംഹ സ്വാമിക്ഷേത്രമാണ്. തിരുവോണം നക്ഷത്രക്കാർ പോകേണ്ടത് ഗുരുവായൂർ ക്ഷേത്രമാണ്. അവിട്ടം നാളുകാരുടെ ജന്മക്ഷേത്രമായി പറയുന്നത് ആറ്റുകാൽ ഭഗവതിക്ഷേത്രമാണ്. ചതയം നാളുകാർ തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രമാണ്.​പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി​പൂരൂരുട്ടാതി നാളുകാർ പോകേണ്ടത് ആറന്മുളയിലെ പാർത്ഥസാരഥി ക്ഷേത്രത്തിൽ പോകുന്നത് നല്ലതാണ്. ഉത്രട്ടാതിക്കാരുടെ ക്ഷേത്രം വൈക്കം ശിവക്ഷേത്രമാണ്. രേവതി നക്ഷത്രക്കാർ ഇവരുടെ ക്ഷേത്രമായി കണക്കാക്കുന്നത് കാസർകോഡ് ജില്ലയിലെ അനന്തപുരം ക്ഷേത്രമാണ്. ഇത് തിരുവനന്തപുരം പത്‌നമാഭസ്വാമിക്ഷേത്രത്തിന്റെ മൂലക്ഷേത്രമാണ്.


Source link

Exit mobile version