CINEMA

കണിയൊരുക്കി, സദ്യ കഴിച്ചു; വിഷു ആഘോഷമാക്കി സിദ്ദീഖും കുടുംബവും

കണിയൊരുക്കി, സദ്യ കഴിച്ചു; വിഷു ആഘോഷമാക്കി സിദ്ദീഖും കുടുംബവും | Siddique Vishu

കണിയൊരുക്കി, സദ്യ കഴിച്ചു; വിഷു ആഘോഷമാക്കി സിദ്ദീഖും കുടുംബവും

മനോരമ ലേഖകൻ

Published: April 15 , 2024 11:24 AM IST

1 minute Read

സിദ്ദീഖും കുടുംബവും

വിഷു ആഘോഷിച്ച് നടന്‍ സിദ്ദീഖും കുടുംബവും.  സിദ്ദീഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദീഖാണ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. വിഷു 2024 എന്നാണ് ചിത്രങ്ങൾക്കു നൽകിയ അടിക്കുറിപ്പ്.

വിഷു സദ്യ കഴിക്കുന്ന റാഷിന്‍

വിഷുക്കണി മാത്രമല്ല, പ്രത്യേക വിഷു സദ്യയും ഒരുക്കിയിരുന്നു. സിദ്ദീഖിന്‍റെ മകന്‍ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്‍ സദ്യ കഴിക്കുന്നതും ചിത്രങ്ങളിൽ കാണാം. പോസ്റ്റ് വൈറലായതിനു പിന്നാലെ താരത്തിനും കുടുംബത്തിനും വിഷു ആശംസകള്‍ നേര്‍ന്ന് നിരവധി പേർ എത്തുകയുണ്ടായി.

ഭാര്യ അമൃതയ്‌ക്കൊപ്പം ഷഹീൻ സിദ്ദീഖ്

ഭാര്യ അമൃതയ്ക്കൊപ്പമുള്ള ചിത്രവും ഷഹീൻ പങ്കുവച്ചു. സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, കുട്ടനാടൻ വ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് ഷഹീൻ അവസാനം അഭിനയിച്ച ചിത്രം.

English Summary:
Actot Siddique and family celebrates vishu

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 3f3q26qtbhhtdau9roqnc8g48d mo-entertainment-movie-siddique


Source link

Related Articles

Back to top button