‘കൃത്യമായ വില’ ഇറാനില്‍ നിന്ന് ഈടാക്കുമെന്ന് ഇസ്രയേല്‍; സ്വയംപ്രതിരോധത്തിന്റെ ഭാഗമെന്ന് ഇറാന്‍


ടെല്‍ അവീവ്: ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേൽ മന്ത്രി. മിസൈൽ, ഡ്രോൺ ആക്രമണത്തിന് പകരമായി കൃത്യസയമത്ത് തന്നെ ഇറാനിൽ നിന്ന് കൃത്യമായ വിലയീടാക്കുമെന്ന് ഇസ്രയേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ഞങ്ങൾ ഒരു പ്രാദേശിക സഖ്യം കെട്ടിപ്പടുക്കുകയും അനുയോജ്യമായ സമയത്ത് ഇറാനിൽ നിന്നുള്ള വില കൃത്യമായി നിർണ്ണയിക്കുകയും ചെയ്യും- ബെന്നി ഗാന്റ്സ് പറഞ്ഞു.


Source link

Exit mobile version