കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍

കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍ | Kannada film producer Soundarya Jagadish found dead at home | Kerala News | Malayalam News | Manorama News

കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍

ഓൺലൈൻ ഡെസ്ക്

Published: April 15 , 2024 09:40 AM IST

Updated: April 15, 2024 10:14 AM IST

1 minute Read

സൗന്ദര്യ ജഗദീഷ് Photo credit: FB/ Soundarya Jagadish

ബെംഗളൂരു∙ കന്നഡ സിനിമാ നിര്‍മാതാവായ സൗന്ദര്യ ജഗദീഷിനെ (55) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. സ്‌ഹേിതരു, അപ്പു പപ്പു, രാംലീല, മസ്ത് മജാ മാഡി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ബിസിനസുകാരന്‍ കൂടിയായ ജഗദീഷിന് ബെംഗളൂരുവില്‍ ഒരു പബ്ബുണ്ട്. അനുവദനീയമായ സമയപരിധി മറികടന്ന് രാത്രി പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ പബ്ബിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

English Summary:
Kannada film producer Soundarya Jagadish found dead at home

5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews 6jqlj496812ft6ko9at01vdv0m


Source link
Exit mobile version