ഡൽഹി നോർത്ത് ഈസ്റ്റിൽ കനയ്യ കുമാർ മത്സരിക്കും; റായ്ബറേലിയിലും അമേഠിയിലും തീരുമാനമായില്ല

ഡൽഹി നോർത്ത് ഈസ്റ്റിൽ കനയ്യ കുമാർ മത്സരിക്കും | Kanhaiya Kumar will contest from Delhi North East | National News | Malayalam News | Manorama News
ഡൽഹി നോർത്ത് ഈസ്റ്റിൽ കനയ്യ കുമാർ മത്സരിക്കും; റായ്ബറേലിയിലും അമേഠിയിലും തീരുമാനമായില്ല
ഓൺലൈൻ ഡെസ്ക്
Published: April 14 , 2024 10:28 PM IST
Updated: April 14, 2024 11:08 PM IST
1 minute Read
കനയ്യകുമാർ (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ മൂന്നു സീറ്റുകളിലേക്കും പഞ്ചാബിലെ ആറു സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ ഒരു സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഡൽഹി നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി കനയ്യ കുമാർ മത്സരിക്കും. ഇവിടെ മനോജ് തിവാരിയാണ് ബിജെപി സ്ഥാനാർഥി. ചാന്ദ്നി ചൗക്കിൽ ജെ.പി.അഗർവാളാണ് സ്ഥാനാർഥി. അൽക്ക ലാംബക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. ഡൽഹി നോർത്ത് വെസ്റ്റിൽ ഉദിത് രാജാണ് കോൺഗ്രസ് സ്ഥാനാർഥി. 2014ൽ ബിജെപി ടിക്കറ്റിൽനിന്നും മത്സരിച്ച ഉദിത് രാജ് ഇവിടെ വിജയിച്ചിരുന്നു.
कांग्रेस अध्यक्ष श्री @kharge की अध्यक्षता में आयोजित ‘केंद्रीय चुनाव समिति’ की बैठक में लोकसभा चुनाव, 2024 के लिए कांग्रेस उम्मीदवारों के नाम की लिस्ट। pic.twitter.com/jHaWDAlXKB— Congress (@INCIndia) April 14, 2024
പഞ്ചാബിലെ ജലന്ധറിൽ മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി മത്സരിക്കും. അമൃത്സറിൽ ഗുർജീത് സിങ് ഔജ്‌ല, ഫത്തേഗഡ് സാഹിബിൽ അമർ സിങ്, ബട്ടിൻഡയിൽ ജീത് മൊഹീന്ദർ സിങ് സിദ്ധു, സംഗ്രൂരിൽ സുഖ്പാൽ സിങ് ഖൈറ, പാട്യാലയിൽ ധരംവീർ ഗാന്ധി എന്നിവരുമാണ് സ്ഥാനാർഥികൾ. ഉത്തർപ്രദേശിലെ അലഹബാദിൽ ഉജ്ജ്വൽ രേവതി രമൻ സിങ് മത്സരിക്കും. അതേസമയം, പുതിയ പട്ടികയിലും റായ്ബറേലി,അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല.
English Summary:
Kanhaiya Kumar will contest from Delhi North East
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-kanhaiyakumar mo-politics-parties-congress 15inplvd7kpjfd4jc2oeptii22 mo-politics-elections-loksabhaelections2024