WORLD
ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്; ‘വാഷിങ്ടണ്‍ ഇടപെട്ടാല്‍ US താവളങ്ങളും ലക്ഷ്യംവെക്കും’
ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാൻ. വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കിയാൽ ഇസ്രയേലിനെതിരായ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഒപ്പം, ഇസ്രയേലിന് അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കയുടെ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി. സ്വിറ്റ്സർലൻഡ് വഴിയാണ് ടെഹ്റാനിൽനിന്ന് യു.എസ്. ഭരണകൂടത്തിന് സന്ദേശം കൈമാറിയത്. ഇറാനുമായി തർക്കത്തിന് ആഗ്രഹിക്കുന്നില്ലന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. അതേസമയം ഇസ്രയേലിനെ പിന്തുണച്ച് പ്രവർത്തിക്കാൻ ധൈര്യപ്പെടില്ല എന്നർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link