CINEMA

പ്രണവ് ഊട്ടിയിൽ തന്നെ, സ്പോട്ട് ചെയ്ത് ആരാധകർ; വിഡിയോ വൈറൽ

പ്രണവ് ഊട്ടിയിൽ തന്നെ, സ്പോട്ട് ചെയ്ത് ആരാധകർ; വിഡിയോ വൈറൽ | Pranav Mohanlal Ootty

പ്രണവ് ഊട്ടിയിൽ തന്നെ, സ്പോട്ട് ചെയ്ത് ആരാധകർ; വിഡിയോ വൈറൽ

മനോരമ ലേഖകൻ

Published: April 14 , 2024 10:55 AM IST

1 minute Read

പ്രണവ് മോഹൻലാൽ ഊട്ടിയിൽ. ചിത്രത്തിനു കടപ്പാട് (www.instagram.com/solo_vlogs/)

അഭിനയിച്ച സിനിമ സൂപ്പർഹിറ്റായി തിയറ്ററുകളിൽ ഓടുമ്പോൾ അതിലെ നായകൻ ഇതൊന്നും കാര്യമാക്കാതെ തന്റെ യാത്രയിലാണ്. പറഞ്ഞുവരുന്നത് ആരെക്കുറിച്ചാണെന്ന് മനസ്സിലായി കാണുമല്ലോ? ‘വർഷങ്ങൾക്കു ശേഷം’ സിനിമ ബോക്സ്ഓഫിസിൽ വിജയക്കൊടി പാറിക്കുമ്പോൾ പ്രണവ് മോഹൻലാൽ ഊട്ടിയിലാണ്. ഒരു സാധാരണക്കാരനെപ്പോലെ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിനെ അവിടെയെത്തിയ മലയാളികൾ കണ്ടുപിടിച്ചു. ആ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.

style=”position: relative; display: block; max-width: 1920px;”>

സിനിമ കാണാനെത്തിയ പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ ആണ്, മകൻ ഇപ്പോൾ ഊട്ടിയിലാണെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ബൈക്കിൽ സ്ഥലങ്ങൾ ചുറ്റുന്ന സോളമന്‍ ഡാനിയലും സംഘവുമാണ് ഊട്ടിയിൽ വച്ച് അപ്രതീക്ഷിതമായി താരത്തെ കണ്ടത്.

പരിചയപ്പെടാനെത്തിയ ഇവരെ നിരാശരാക്കാതെ വിശേഷങ്ങൾ പങ്കിടുകയും ഒരുമിച്ച് ചിത്രത്തിനു പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് പ്രണവ് ഇവരുടെ അരികിൽ നിന്നും മടങ്ങിയത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.

‘‘കൊല്ലത്തിൽ ഒരു തവണ വരുന്നു ഒരു പടം ചെയ്യുന്നു, പടം ഹിറ്റ് അടിക്കുന്നു പോകുന്നു.’’, ‘‘എടോ ആ ചങ്ങായിനോട് പ,റ മൂപ്പരാണ് ഈ പടത്തിലെ നായകനും ഈ പടം ഹിറ്റ് ആണെന്നും…എജ്ജാധി മനുസനെടൊ..’’…ഇങ്ങനെ പോകുന്നു കമന്റുകൾ.

English Summary:
Pranav Mohanlal spotted at Ootty

7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-varshangalkku-shesham mo-entertainment-common-malayalammovienews 39pdatvo1epgdm9giqgjv55lop f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-pranavmohanlal




Source link

Related Articles

Back to top button