INDIALATEST NEWS

ഹെൽമറ്റില്ല, ബൈക്ക് നമ്പറുമില്ല, രാധികയും ശരത്കുമാറും കുടുങ്ങി

ഹെൽമറ്റില്ല, ബൈക്ക് നമ്പറുമില്ല, രാധികയും ശരത്കുമാറും കുടുങ്ങി – Radhika and Sarathkumar came in a bike without helmet and number for campaign | Malayalam News, India News | Manorama Online | Manorama News

ഹെൽമറ്റില്ല, ബൈക്ക് നമ്പറുമില്ല, രാധികയും ശരത്കുമാറും കുടുങ്ങി

മനോരമ ലേഖകൻ

Published: April 14 , 2024 04:39 AM IST

1 minute Read

രാധികയും ശരത്കുമാറും ബൈക്ക് യാത്രയ്ക്കിടെ

ചെന്നൈ ∙ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ ഹെൽമറ്റില്ലാതെ പ്രചാരണത്തിനിറങ്ങിയ ബിജെപി സ്ഥാനാർഥിയും നടിയുമായ രാധികയും ഭർത്താവ് ശരത്കുമാറും വെട്ടിലായി. ആളുകളെ അടുത്തറിയുക എന്ന പേരിൽ നടത്തിയ നീക്കമാണു തിരിച്ചടിച്ചത്. വിരുദുനഗർ  മണ്ഡലത്തിലെ പ്രചാരണത്തിന്റെ ഭാഗമായി രാധിക ഭർത്താവ് ശരത്കുമാറിനൊപ്പം ശിവകാശിയിലെ എഞ്ചാർ, മധുപട്ടി ഗ്രാമങ്ങളിൽ പ്രചാരണത്തിനായി പോയിരുന്നു.
ശരത്കുമാർ ഓടിച്ച ബൈക്കിനു പിന്നിലിരുന്നാണു രാധിക ഇവിടെയെത്തിയത്. താരദമ്പതികൾ ബൈക്കിലെത്തിയതു കണ്ട നാട്ടുകാർ അമ്പരന്നു. വീടുവീടാന്തരം കയറിയിറങ്ങി രാധിക വോട്ടു ചോദിച്ചു. ഇതിനു പിന്നാലെ, പ്രചാരണത്തിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തു വന്നതോടെയാണു ബൈക്കിന്റെ നമ്പർ പ്ലേറ്റും തലയിൽ ഹെൽമറ്റും കാണാനില്ലല്ലോ എന്ന ചോദ്യം ഉയർന്നത്. 

English Summary:
Radhika and Sarathkumar came in a bike without helmet and number for campaign

mo-news-common-malayalamnews mo-politics-parties-bjp 53349dbfr1oep6cto0r54tfujb 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button