അംബേദ്കർ ജയന്തി ഇന്ന്; നാടെങ്ങും ആഘോഷം

അംബേദ്കർ ജയന്തി ഇന്ന്; നാടെങ്ങും ആഘോഷം – Country celebrating the birth anniversary of Dr. BR Ambedkar | Malayalam News, India News | Manorama Online | Manorama News

അംബേദ്കർ ജയന്തി ഇന്ന്; നാടെങ്ങും ആഘോഷം

മനോരമ ലേഖകൻ

Published: April 14 , 2024 04:39 AM IST

1 minute Read

മുംബൈ ∙ രാജ്യം ഇന്ന് ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷികം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ച മുംബൈ ദാദറിലെ സ്മാരകമായ ചൈത്യഭൂമിയിലും ഡോ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും വലിയ തോതിലുളള ആഘോഷ പരിപാടികളുണ്ടാകും. 
  രാജ്യത്തിന്റെ പല മേഖലകളിലും ആഘോഷപരിപാടികളും സേവനപ്രവർത്തനങ്ങളും അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചുണ്ട്. ഡോ. അംബേദ്കറുടെ ആശയങ്ങൾ പിന്തുടർന്ന് രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായി ഒരുമിച്ചു പ്രവർത്തിക്കാൻ അംബേദ്കർ ജയന്തി ആശംസകൾ നേർന്ന രാഷ്ട്രപതി ദ്രൗപദി മുർമു ആഹ്വാനം ചെയ്തു.

English Summary:
Country celebrating the birth anniversary of Dr. BR Ambedkar

408shb0s73l8aeinqd7b5abg90 mo-news-common-malayalamnews mo-legislature-president 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-draupadimurmu


Source link
Exit mobile version