WORLD
തുർക്കിയിൽ കേബിൾ കാർ അപകടം; ഒരു മരണം
അങ്കാറ: തുർക്കിയിലുണ്ടായ കേബിൾ കാർ അപകടത്തിൽ ഒരാൾ മരിക്കുകയും പത്തു പേർക്കു പരിക്കേൽക്കുകയും ചെയ്തു. അന്റാല്യായിലെ കൊന്യാൾട്ടി ബീച്ചിനെ ഒരു റസ്റ്ററന്റുമായി ബന്ധിപ്പിക്കുന്ന കേബിൾ സർവീസിൽ കയറിയ വിനോദസഞ്ചാരികളാണ് വെള്ളിയാഴ്ച അപകടത്തിൽപ്പെട്ടത്. കേബിൾ കാറുകളിലൊന്ന് തകർന്ന തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ലൈൻ പൊട്ടി കാറുകൾ താഴേക്കു പതിച്ചു. 24 കാറുകളിലായി കുടുങ്ങിയ 112 പേരെ രക്ഷപ്പെടുത്തി.
Source link