INDIALATEST NEWS

ബിജെപിക്ക് അറിയില്ല, ഞങ്ങളുടെ ത്യാഗം: പ്രിയങ്ക

Priyanka Gandhi’s campaign start froബിജെപിക്ക് അറിയില്ല, ഞങ്ങളുടെ ത്യാഗം – m Uttarakhand | Malayalam News, India News | Manorama Online | Manorama News

ബിജെപിക്ക് അറിയില്ല, ഞങ്ങളുടെ ത്യാഗം: പ്രിയങ്ക

മനോരമ ലേഖകൻ

Published: April 14 , 2024 04:46 AM IST

1 minute Read

പ്രിയങ്കയുടെ പ്രചാരണത്തുടക്കം ഉത്തരാഖണ്ഡിൽ

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് പ്രവർത്തകർ ബി.ആർ.അംബേദ്കറിന്റെ ശിൽപം സമ്മാനിച്ചപ്പോൾ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ തന്റെ കുടുംബം രാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ സഹിച്ചവരാണെന്നും അതിന്റെ വില ബിജെപിക്ക് അറിയില്ലെന്നും പ്രിയങ്ക ഗാന്ധി. ‘അച്ഛന്റെ ചേതനയറ്റ ശരീരം അമ്മയ്ക്കുമുന്നിൽ വച്ചവളാണു ഞാൻ. അന്നെനിക്ക് 19 വയസ്സാണ്. രക്തസാക്ഷിത്വത്തിന്റെയും ത്യാഗത്തിന്റെയും വില എനിക്കറിയാം’– ഉത്തരാഖണ്ഡിലെ രാംനഗറിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമി‌‌ട്ട് പ്രിയങ്ക പറഞ്ഞു.
‘എനിക്കും സഹോദരനും ഞങ്ങളുടെ 75 വയസ്സുള്ള അമ്മയ്ക്കുംമേൽ കേസുകൾ ചുമത്താൻ കേന്ദ്രം ശ്രമിക്കുകയാണ്. ഇലക്ടറൽ ബോണ്ടിൽ ബിജെപി വ്യാപക ക്രമക്കേട് നടത്തി. രാജ്യത്തിനുവേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നു മോദി പറയുന്നു. ഐഐടിയും ഐഐഎമ്മും എയിംസും ഇസ്റോയുമെല്ലാം ഈ രാജ്യത്ത് എങ്ങനെയുണ്ടായി ? ഇപ്പോൾ യുവജനങ്ങൾക്കു തൊഴിലില്ല. കേന്ദ്ര സർക്കാരിലെ 30 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ’ – പ്രിയങ്ക പറഞ്ഞു.

സ്ഥാനാർഥിയല്ല, പ്രചാരക
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു ദേശീയ നേതൃത്വത്തെ പ്രിയങ്ക കഴിഞ്ഞദിവസം അറിയിച്ചിരുന്നു. റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കും വിരാമമായി. സ്ത്രീ വോട്ടർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക പ്രചാരണത്തിനാകും അവർ ഊന്നൽ നൽകുക.

കോൺഗ്രസിനെ പിന്തുണച്ച് 66 ഒബിസി സംഘടനകൾ
ന്യൂഡൽഹി ∙ രാജ്യത്തെ വിവിധയിടങ്ങളിലുള്ള 66 പിന്നാക്ക വിഭാഗ (ഒബിസി) സംഘടനകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രസി‍ഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തിയാണു നേതാക്കൾ ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സന്നിഹിതനായിരുന്നു. ബിഹാർ, യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഒബിസി പിന്തുണ നിർണായകമാണെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു.

English Summary:
Priyanka Gandhi’s campaign start from Uttarakhand

mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 7drpuilscp78k8k64fbki33mrl mo-politics-leaders-priyankagandhi mo-politics-parties-congress mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button