പാക്കിസ്ഥാനിൽ ഒന്‍പതു പേരെ വെടിവച്ചു കൊന്നു
പെഷവാർ: പാക്കിസ്ഥാനിൽ തോക്കുധാരികൾ ബസ് തടഞ്ഞുനിർത്തി ഒന്‍പതുപേരെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി ബലൂചിസ്ഥാൻ പ്രവിശ്യയിലായിരുന്നു സംഭവം. ഇറാനിലേക്കു പോകുകയായിരുന്ന ബസാണ് നോഷ്കി ജില്ലയിൽ തടഞ്ഞുനിർത്തിയത്. പഞ്ചാബ് പ്രവിശ്യാ സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയി വധിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ഒന്നര മണിക്കൂറിനുശേഷം ഒരു പാലത്തിനടിയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാൻ വിഘടനവാദികളാണ് ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്.
Source link