INDIA

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്കു നേരെ കല്ലേറ്; കണ്ണിൽ കൊള്ളാതെ രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിൽ

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്കു നേരെ കല്ലേറ്; കണ്ണിൽ കൊള്ളാതെ രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിൽ- Jagan Reddy | Manorama News

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്കു നേരെ കല്ലേറ്; കണ്ണിൽ കൊള്ളാതെ രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിൽ

ഓൺലൈൻ ഡെസ്‌ക്

Published: April 13 , 2024 10:24 PM IST

Updated: April 13, 2024 10:39 PM IST

1 minute Read

കല്ലേറിൽ പരുക്കേറ്റ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി.

വിജയവാഡ∙ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കു കല്ലേറിൽ പരുക്ക്. വിജയവാഡയിലെ അജിത് സിങ് നഗറിൽ ശനിയാഴ്ച രാത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അജ്ഞാതർ ജഗനു നേരെ കല്ലെറിഞ്ഞത്. ഇടതു കണ്ണിന്റെ മുകളിലായിട്ടാണ് കല്ലു കൊണ്ടത്. ജഗനൊപ്പം ഉണ്ടായിരുന്ന വിജയവാഡ-വെസ്റ്റ് എംഎൽഎ വെള്ളമ്പള്ളി ശ്രീനിവാസിന്റെ ഇടതു കണ്ണിന് പരുക്കേറ്റു.

പ്രചാരണത്തിന്റെ ഭാഗമായി ജഗൻ നടത്തുന്ന ‘മേമന്ത സിദ്ധം’ ബസ് യാത്രയ്ക്കിടെയാണ് സംഭവം. പ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് കൂറ്റൻ മാലയിട്ട് ജഗനെ സ്വീകരിക്കുന്ന തിരക്കിനിടെയാണ് ആൾക്കൂട്ടത്തിൽനിന്ന് ആരോ കല്ലെറിഞ്ഞത്. നേരിയ വ്യത്യാസത്തിലാണ് ജഗന്റെ കണ്ണിൽ കല്ല് കൊള്ളാതിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉടൻ തന്നെ ബസിനുള്ളിൽ മുഖ്യമന്ത്രിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ജഗന്റെ മുഖത്ത് രണ്ടു തുന്നലുണ്ട്. ഇതിനു ശേഷം ജഗൻ യാത്ര തുടർന്നു. കല്ലേറിനു പിന്നിൽ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആണ് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:
Jagan Reddy Injured In Stone-Throwing While Campaigning In Andhra Pradesh

2l1avi9b55ivcep9nke7fk2tdn 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-ysrcp 40oksopiu7f7i7uq42v99dodk2-list mo-politics-elections-andhrapradeshassemblyelection2024 mo-politics-leaders-ysjaganmohanreddy mo-news-world-countries-india-indianews mo-news-national-states-andhrapradesh mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button