ലോക്സഭാ തിരഞ്ഞെടുപ്പ്: 16 സ്ഥാനാർഥികള കൂടി പ്രഖ്യാപിച്ച് കോൺഗ്രസ് – congress announced another 16 candidates for loksabha elections – Manorama Online | Malayalam News | Manorama News
16 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; മണ്ഡിയിൽ കങ്കണയെ നേരിടാൻ വിക്രമാദിത്യ സിങ്
ഓൺലൈൻ ഡെസ്‍ക്
Published: April 13 , 2024 11:04 PM IST
Updated: April 13, 2024 11:11 PM IST
1 minute Read
വിക്രമാദിത്യ സിങ്
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളിൽക്കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ചലച്ചിത്ര നടി കങ്കണ റനൗട്ട് ബിജെപിക്കായി മത്സരിക്കുന്ന ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ, മന്ത്രിയും സിറ്റിങ് എംപി പ്രതിഭ സിങ്ങിന്റെ മകനുമായ വിക്രമാദിത്യ സിങ്ങാണ് കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന നേതാവ് മനീഷ് തിവാരി ചണ്ഡിഗഡിൽ മത്സരിക്കും.
ഒഡീഷയിൽ ഒൻപത് മണ്ഡലങ്ങൾ, ഗുജറത്തിൽ നാല്, ഹിമാചൽ പ്രദേശിൽ രണ്ട്, ചണ്ഡിഗഡ് എന്നിങ്ങനെയാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമേ, നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഞ്ച് സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
നിലവിൽ പഞ്ചാബിലെ അനന്ത്പുർ സാഹിബ് മണ്ഡലത്തിലെ സിറ്റിങ് എംപിയായ മനീഷ് തിവാരിയെ ഇത്തവണ ചണ്ഡിഗഡിലേക്കു മാറ്റുകയായിരുന്നു. ചണ്ഡിഗഡിൽ സിറ്റിങ് എംപി കിരൺ ഖേറിനു പകരം സഞ്ജയ് ടണ്ഡനാണ് ബിജെപി സ്ഥാനാർഥി.
English Summary:
Congress announced another 16 candidates for Loksabha Elections
7i98a5hgo0rbpv13e58nnharln mo-politics-elections-himachalpradeshloksabhaelection2024 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-congress mo-news-national-states-orissa mo-news-national-states-gujarat mo-politics-elections-loksabhaelections2024
Source link