ASTROLOGY

സമ്പൂർണ വാരഫലം, 2024 ഏപ്രിൽ 14 മുതൽ 20 വരെ


മേടക്കൂറുകാർ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇടവക്കൂറുകാർക്ക് പൊതുവെ നല്ല ഫലങ്ങൾ ലഭിക്കുന്ന ആഴ്ചയാണ്. മിഥുന രാശിക്ക് ചില പ്രധാന കാര്യങ്ങൾ നടന്നേക്കും. കർക്കടകക്കൂറിലുള്ളവർക്ക് സമ്മിശ്ര ഫലങ്ങളാണ്. ചിങ്ങക്കൂറുകാർക്ക് വളരെയധികം സന്തോഷം നൽകുന്ന വാരമാകും ഇത്. കന്നിക്കൂറുകാർക്ക് തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം. തുലാക്കൂറുകാരെ ഭാഗ്യം പിന്തുണയ്ക്കുന്ന ആഴ്ചയാണ്. വൃശ്ചികക്കൂറുകാർ ബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ധനുക്കൂറുകാർക്ക് ദൂരസ്ഥലത്ത് ജോലി ലഭിച്ചേക്കാം. മകരക്കൂറുകാർക്ക് ജോലി സംബന്ധമായ ഒരു പ്രധാന തീരുമാനം എടുക്കേണ്ടതാണ് വരും. കുംഭക്കൂറുകാർക്ക് പല നേട്ടങ്ങളും ഉണ്ടാകും. മീനക്കൂറുകാർക്ക് കുടുംബാംഗത്തിന്റെ നേട്ടം മൂലം സന്തോഷം അനുഭവപ്പെടും.ഓരോ കൂറുകാർക്കും ഈ ആഴ്ച എങ്ങനെ എന്നറിയാൻ വായിക്കാം നിങ്ങളുടെ സമ്പൂർണ വാരഫലം.​മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർ ഈ വാരം ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നേരത്തെ പ്ലാൻ ചെയ്ത പല ജോലികളും മോശം ആരോഗ്യത്താൽ തടസ്സപ്പെട്ടേക്കാം. ചില പ്രതികൂല സാഹചര്യങ്ങൾ ഉത്കണ്ഠ വർധിപ്പിക്കും. വീട് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായോ അറ്റകുറ്റപ്പണികൾക്കോ കുറച്ചധികം പണം ചെലവഴിക്കേണ്ടി വന്നേക്കാം. കഠിനാദ്ധ്വാനം ഏറെ ഉണ്ടായിട്ടും ജോലിയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തത് മനസിനെ വിഷമിപ്പിച്ചേക്കാം. എന്നിരുന്നാലും തൊഴിൽ രംഗത്തെ മോശം സമയം അധികകാലം നീണ്ടുനിൽക്കില്ല. ആഴ്ചയുടെ അവസാനത്തോടെ നിങ്ങളുടെ നേട്ടത്തിന് തടസ്സമായി നിലകൊണ്ടിരുന്ന കാര്യങ്ങൾ ഓരോന്നായി നീങ്ങും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. പ്രണയ ജീവിതത്തിലെ തെറ്റിധാരണകൾ ഒഴിവാക്കി മുമ്പോട്ട് പോകുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതം സന്തോഷകരമാകണമെങ്കിൽ ഇണയുടെ ആവശ്യങ്ങൾ അവഗണിക്കാതിരിക്കുക.Also read: 2024ലെ വിഷു ദിനം ഈ സമയത്ത് കണി കണ്ടാൽ സർവൈശ്വര്യം​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)​​ആഴ്ചയുടെ തുടക്കം വളരെ മികച്ചതായിരിക്കും. വലിയ ഉത്സാഹവും ആത്മവിശ്വാസവും എല്ലാ കാര്യങ്ങളിലും പ്രകടമാക്കും. നേരത്തെ പ്ലാൻ ചെയ്ത എല്ലാ ജോലികളും കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിക്കാരായ സ്ത്രീകൾക്കും വളരെ അനുകൂലമായ സമയമായിരിക്കും. ബിസിനസ് ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ പ്രധാന തീരുമാനങ്ങളിലെല്ലാം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകുന്നതാണ്. എന്നാൽ ബിസിനസ് രംഗത്തെ ചില കാര്യങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കേണ്ടതുണ്ട്. പണമിടപാടുകളിലും വളരെയധികം ജാഗ്രത പുലർത്തണം. ആരെയും അന്ധമായി വിശ്വസിക്കരുത്. ആരോടും മോശമായി പെരുമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രണയ ബന്ധം ദൃഢമാകും. പ്രണയം വിവാഹത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. ദാമ്പത്യവും കുടുംബ ജീവിതവും സന്തോഷകരമായി മുമ്പോട്ട് പോകും.​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)​​മിഥുനക്കൂറുകാർ ഈ ആഴ്ച ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കുടുംബാംഗത്തിന്റെ മോശം ആരോഗ്യവും നിങ്ങളെ വിഷമിപ്പിച്ചേക്കാം. നിങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളുടെ നീക്കങ്ങളെ കരുതിയിരിക്കണം. നിങ്ങളുടെ ജോലികളെല്ലാം ശ്രദ്ധാപൂർവം പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആഴ്ച അനുകൂലമാണ്. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് ആഗ്രഹിച്ച ഫലം ലഭിക്കും. വസ്തു സംബന്ധമായ തർക്കങ്ങൾ മറ്റൊരു വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികളും ഈ ആഴ്ച തന്നെ പൂർത്തിയാക്കാൻ സാധിച്ചേക്കും. പ്രണയ ബന്ധം വിവാഹത്തിലേക്ക് നീങ്ങാനിടയുണ്ട്. നിങളുടെ ഉയർച്ച താഴ്ചകൾ നിറഞ്ഞ കാലയളവിൽ പങ്കാളിയുടെ പിന്തുണ വലിയ ആശ്വാസകരമാകും.​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)സമ്മിശ്ര ഗുണങ്ങൾ ഉണ്ടാകുന്ന വാരമായിരിക്കും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. തൊഴിൽ – ബിസിനസ് ആവശ്യങ്ങൾക്കായി നടത്തുന്ന ശ്രമങ്ങളെല്ലാം ഫലം കാണും. വിദേശവുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ദീർഘകാലമായി ജോലി അന്വേഷിച്ചിരുന്നവർക്ക് ഈ ആഴ്ച നല്ല അവസരങ്ങൾ ഉണ്ടാകാനിടയുണ്ട്. മുതിർന്ന കുടുംബാംഗത്തിന്റെ മോശം ആരോഗ്യം നിങ്ങളെ വല്ലാതെ അലട്ടും. ജോലി സംബന്ധമായി യാത്ര ആവശ്യമായി വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. അപകട സാധ്യത നിലനിൽക്കുന്നതിനാൽ വാഹനം ഓടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയ പങ്കാളിയെ കാണാനും സംസാരിക്കാനും അപൂർവമായി മാത്രമേ അവസരം ഉണ്ടാകൂ. ബന്ധങ്ങളിൽ ചിന്തിച്ചതിന് ശേഷം മാത്രം തീരുമാനം കൈക്കൊള്ളുക.Also read: വിഷു കഴിഞ്ഞാൽ ഭാഗ്യദേവത അനുഗ്രഹിക്കും നക്ഷത്രങ്ങൾ​​ചിങ്ങം (മകം, പൂരം, ഉത്രം ¼)​​പല കാരണങ്ങൾ കൊണ്ടും സന്തോഷം നൽകുന്ന ആഴ്ചയായിരിക്കും ഇത്. കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കുന്നത് സന്തോഷത്തിന് പ്രധാന കാരണമാകും. വസ്തു സംബന്ധമായ ക്രയവിക്രയങ്ങൾക്ക് ശ്രമിക്കുന്നവർക്ക് ഈ ആഴ്ച ഭാഗ്യകരമായിരിക്കും. ചില ഇടപാടുകൾ ഈ ആഴ്ച തന്നെ അന്തിമമായേക്കും. വിദേശത്ത് ജോലിക്കോ ബിസിനസിനോ ശ്രമിക്കുന്ന ആളുകൾക്ക് ഗുണകരമായ വാർത്തകൾ ലഭിച്ചേക്കും. ബിസിനസുമായി ബന്ധപ്പെട്ടു നടത്തുന്ന യാത്രകൾ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. വളരെക്കാലമായി ബിസിനസ്സ് വിപുലീകരിക്കാൻ ആലോചിച്ചിരുന്ന ആളുകൾക്ക് ഈ ആഴ്ച നിങ്ങളുടെ പദ്ധതികൾ യാഥാർഥ്യമാക്കാൻ സാധിക്കുന്നതാണ്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂർണ്ണ പിന്തുണയും നിങ്ങൾക്കൊപ്പം ഉണ്ടാകും. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിച്ചേക്കാം.​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)​​തൊഴിൽ ആവശ്യങ്ങളുടെ ഭാഗമായി കന്നിക്കൂറുകാർക്ക് ആഴ്ചയുടെ തുടക്കം തന്നെ യാത്ര വേണ്ടി വന്നേക്കാം. യാത്ര മടുപ്പിച്ചേക്കാമെങ്കിലും പ്രതീക്ഷിച്ച ഫലം നേടാനാകുന്നത് ആശ്വാസകരമാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ അനിഷ്ടത്തിന് പാത്രമായേക്കും. ജോലിക്കാരായ ത്രീകൾക്കും അല്പം ബുദ്ധിമുട്ടേറിയ സമയമായിരിക്കും. ജോലിസ്ഥലവും വീടും തമ്മിലുള്ള ഏകോപനം നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചെലവുകൾ വർധിക്കുന്നത് സാമ്പത്തിക സ്ഥിതി താളം തെറ്റിക്കാനിടയുണ്ട്. എന്നാൽ പ്രിയപ്പെട്ടവരുടെ സഹായത്തോടെ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കും. വിഷമഘട്ടത്തിൽ നിങ്ങളുടെ പ്രണയ പങ്കാളി നിങ്ങൾക്കൊപ്പം ഉണ്ടാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയം വിവാഹത്തിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുടുംബാംഗങ്ങളുടെ സമ്മതത്തിനായി കുറച്ച് കാത്തിരിക്കേണ്ടതായി വരും.​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)​​ഭാഗ്യം പിന്തുണയ്ക്കുന്ന ആഴ്ചയാണ് ഇത്. നേരത്തെ പ്ലാൻ ചെയ്ത ജോലികളെല്ലാം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ആഴ്ചകൂടിയാണിത്. സ്ഥലംമാറ്റം ആഗ്രഹിച്ചവർക്ക് ഈ ആഴ്ച തന്നെ ഗുണകരമായ വാർത്ത ലഭിച്ചേക്കും. അധിക വരുമാന സ്രോതസിലൂടെ ധനനേട്ടം ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രയോജനകരമായ ആഴ്ചയാണ്. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ജോലി ആവശ്യങ്ങൾക്ക് നടത്തുന്ന യാത്രകൾ ഫലപ്രദമാകും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുങ്ങും. കുടുംബത്തിലെ പ്രശ്നങ്ങൾ മുതിർന്ന ഒരു വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും മനോഹരമായി മുമ്പോട്ട് പോകും.​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)​​ആരോഗ്യ കാര്യത്തിലും ബന്ധങ്ങൾ നിലനിർത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തുക. അഹംഭാവം കൊണ്ടോ ദേഷ്യം കൊണ്ടോ അബദ്ധവശാൽ പോലും ആരോടും മോശമായ വാക്കുകൾ ഉപയോഗിക്കരുത്, അല്ലാത്തപക്ഷം പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. ചില മോശം ശീലങ്ങൾ നിയന്ത്രിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ബിസിനസിൽ വലിയ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് അറിവുള്ളവരോട് ഉപദേശം തേടുന്നത് നന്നായിരിക്കും. ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് മുമ്പും രേഖകളിൽ ഒപ്പുവെയ്ക്കുന്നതിന് മുമ്പും ഇവയെക്കുറിച്ച് കൃത്യമായി മനസിലാക്കിയിരിക്കുക. ദാമ്പത്യ ബന്ധം സന്തോഷകരമായി മുമ്പോട്ട് കൊണ്ടുപോകണമെങ്കിൽ ഇണയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവഗണിക്കാതിരിക്കുക.​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)​​പോയ വാരത്തെ അപേക്ഷിച്ച് ധനു രാശിക്കാർക്ക് ഈ ആഴ്‌ച കൂടുതൽ ശുഭകരമായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആളുകളിൽ നിന്ന് പിന്തുണ ലഭിക്കും. ജോലികളെല്ലാം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ വലിയ രീതിയിൽ സഹായകരമാകും. ദീർഘകാലമായി ജോലി അന്വേഷിച്ചിരുന്നവർക്ക് ഈ ആഴ്ച തന്നെ നല്ല അവസരം ലഭിക്കാനിടയുണ്ട്. ജോലി ആവശ്യത്തിനായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടതായി വരും. ഏറെ നാളായി ആഗ്രഹിച്ചിരുന്ന ആഡംബര വസ്തു സ്വന്തമാക്കാൻ സാധിച്ചേക്കും. വീടിന്റെ പണികൾക്കായി പ്രതീക്ഷിച്ചതിലും അധികം തുക ചെലവഴിക്കേണ്ടി വന്നേക്കാം. സ്ത്രീകൾ ആത്മീയ കാര്യങ്ങളിൽ മുഴുകാനിടയുണ്ട്. പ്രണയ ജീവിതത്തിലെ തെറ്റിദ്ധാരണകൾ സമാധാന സംഭാഷണത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുക.​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)​​മകരക്കൂറുകാർക്ക് ഈ ആഴ്ച അല്പം തിരക്കേറിയതായിരിക്കും. ജോലിസ്ഥലത്ത് അമിത ജോലിഭാരം അനുഭവപ്പെട്ടേക്കാം. ജോലികൾ സമയബന്ധിതമായി തീർക്കാൻ കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. നിങ്ങളുടെ ജോലി ആണെങ്കിലും ബിസിനസ് ആണെങ്കിലും, നേട്ടം കൈവരിക്കാൻ കഠിന പരിശ്രമം ആവശ്യമാണ്. ജോലിയിൽ അശ്രദ്ധ കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാത്രവുമല്ല, നിങ്ങൾ ചെയ്യേണ്ട ജോലികൾ മറ്റൊരാളെ ഏല്പിക്കുകയുമരുത്. ആരോഗ്യത്തിലും ആഹാരത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ജോലി മാറുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ എടുക്കേണ്ടതായി വരും. ബിസിനസ് ചെയ്യുന്നവർക്ക് ആഗ്രഹിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. എന്നിരുന്നാലും ഈ വാരം നിങ്ങളുടെ ചെലവുകൾ വർധിക്കാനിടയുണ്ട്. സന്താനങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കും. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)​​കുംഭക്കൂറുകാർക്ക് തങ്ങളുടെ ബുദ്ധിയും വിവേകവും കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. അടുത്ത സുഹൃത്തുക്കൾ നിങ്ങൾക്ക് വലിയ പിന്തുണയാകും. ജോലി ചെയ്യുന്നവർക്കും വ്യാപാരികൾക്കും ആഴ്ചയുടെ തുടക്കം ഗുണകരമാണ്. ആഗ്രഹിച്ച പല നേട്ടങ്ങളും സ്വന്തമാക്കാൻ സാധിച്ചേക്കും. ജോലിക്കാരായവർക്ക് ചില സുപ്രധാന ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ഏറെക്കാലമായി തൊഴിൽ ഇല്ലാതിരുന്നവർക്ക് പുതിയ ജോലി ലഭിക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർ ചില നിക്ഷേപങ്ങൾ നടത്തിയേക്കും. വലിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് അറിവുള്ളവരുടെ ഉപദേശം തേടുക. കുടുംബം, ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ആലോചിക്കാതെ എടുക്കരുത്. പ്രണയം വിവാഹത്തിലേക്ക് നീങ്ങിയേക്കാം.​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)​​കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. കുടുംബാംഗത്തിന്റെ നേട്ടം ആയിരിക്കും സന്തോഷത്തിന്റെ കാരണം. വിദേശത്ത് തൊഴിലോ ബിസിനസ്സോ ചെയ്യാൻ ശ്രമം നടത്തിയിരുന്നവർക്ക് തടസ്സമായി നിന്നിരുന്ന പ്രശ്‌നങ്ങൾ മാറും. കുടുംബാംഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മറ്റൊരു വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിച്ചേക്കാം. സർക്കാർ ജോലിക്കാർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. മംഗളകരമായ കാര്യങ്ങളുടെ ഭാഗമാകാൻ സാധിക്കും. ഏറെ നാളുകൾക്ക് ശേഷം പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടാനിടയുണ്ട്. അവിവാഹിതരായവരുടെ വിവാഹം ഉറപ്പിച്ചേക്കാം. പ്രണയ ബന്ധം ഇരുവരുടെയും കുടുംബം അംഗീകരിച്ചേക്കാം.


Source link

Related Articles

Back to top button