ആട്ടിൻക്കൂട്ടത്തിനരികിൽ വീണ്ടും നജീബ്; മസ്റയിൽ എത്തിയത് അതിഥിയായി | Najeeb Ajman
ആട്ടിൻക്കൂട്ടത്തിനരികിൽ വീണ്ടും നജീബ്; മസ്റയിൽ എത്തിയത് അതിഥിയായി
മനോരമ ലേഖകൻ
Published: April 13 , 2024 11:00 AM IST
1 minute Read
നജീബ് മസ്റ സന്ദർശിച്ചപ്പോൾ
‘ആടുജീവിതം’ സിനിമ ലോകം മുഴുവൻ സജീവ ചർച്ചയാകുമ്പോൾ, ദുരിതപർവത്തിന്റെ ഓർമകളുമായി കഥയിലെ യഥാർഥ നായകൻ മസ്റ കാണാനെത്തി. വീണ്ടും വരാൻ ഭയപ്പെട്ടിരുന്ന ഗൾഫിലേക്ക് രണ്ട് പതിറ്റാണ്ടിനുപ്പുറം അതിഥി ആയാണ് നജീബും കുടുംബവും എത്തിയത്.
ഭാര്യയ്ക്കും മകനുമൊപ്പമാണ് നജീബ് വീണ്ടും മണലാരണ്യത്തിലെത്തുന്നത്. അതും തീരാദുരിതങ്ങൾ മാത്രം നൽകിയ മസ്റയിലേക്ക്. അജ്മാനിൽ പ്രധാന റോഡിനോട് ചേർന്നുള്ള മസ്റ കണ്ട നജീബിന് പക്ഷെ ആശ്വാസമായിരുന്നു.
മസ്റയിലെ ജീവിതം വിവരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു. നോക്കത്താദൂരത്ത് മരുഭൂമി മാത്രം കണ്ട് കഴിഞ്ഞ മൂന്നരകൊല്ലം ആടുകളായിരുന്നു ലോകം. ആ ഓർമയിൽ അവർക്കൊപ്പം അൽപനേരം. ആടുകളെ നോക്കുന്ന പാക്കിസ്ഥാൻ സ്വദേശി ഫസയോടും പറഞ്ഞു അന്നത്തെ കഥകൾ.
കേട്ടും വായിച്ചുമറിഞ്ഞ മസ്റ നേരിട്ട കണ്ട ഞെട്ടലിലായിരുന്നു ഭാര്യ സഫിയത്തും സഫീറും. മസ്റകളിൽ ഇന്നും ഒരുപാടുപേർ ജോലിയെടുക്കുന്നുണ്ടെങ്കിലും മൊബൈൽ ഫോൺ സജീവമായതിനാൽ താൻ അനുഭവിച്ചതൊന്നും അവർക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് നജീബ് കൂട്ടിച്ചേർത്തതു. ആടുജീവിതം വായിച്ചശേഷം മസ്റകളിൽ പതിനൊന്ന് വർഷമായി ഭക്ഷണമെത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഫാസിൽ മുസ്തഫയും നജീബിനെ കാണാൻ എത്തിയിരുന്നു. ഗൾഫിലെ പ്രമുഖ ട്രാവൽ ഏജൻസിയാണ് നജീബിനെയും കുടുംബത്തെയും ദുബായിലെത്തിച്ചത്.
English Summary:
Najeeb visited masra in Ajman
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-aadujeevitham mo-entertainment-movie-prithvirajsukumaran 5g4tojm98p93i6ues3cl2vgnqu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link