ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഉപഭോക്താവാണ് ഇന്ത്യ. വെള്ളി വില 2024-ൽ ഉയർന്നു കൊണ്ടേയിരിക്കുകയാണ്. ഏപ്രിൽ 8-ന് കിലോയ്ക്ക് വെള്ളി വില 81,313 രൂപയിലെത്തി. 2023-ൽ ഇതു വരെ 7.19 ശതമാനമാണ് വെള്ളി വില ഉയർന്നത്. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ വെള്ളിയുടെ വില ഒരു കിലോക്ക് ഒരു ലക്ഷം രൂപയിലെത്തുമെന്ന് പ്രവചിക്കുന്നു.
എന്തുകൊണ്ട് ഉയരുന്നു?
∙വ്യാവസായിക മേഖലയിൽ നിന്നുള്ള (ഇലക്‌ട്രോണിക്‌സ്, സോളാർ) ശക്തമായ ഡിമാൻഡ് ആണ് വെള്ളിയുടെ വില ഉയരുന്നതിന് ഒരു കാരണം. വെള്ളിയുടെ മികച്ച താപ, വൈദ്യുത ചാലകത വിവിധ വ്യവസായങ്ങളിൽ അതിനെ മാറ്റാനാകാത്ത ഘടകമാക്കി മാറ്റുന്നു. ഇലക്ട്രോണിക്സ് (മദർബോർഡുകൾ, ഇലക്ട്രിക്കൽ കോൺടാക്റ്റുകൾ), ഫോട്ടോവോൾട്ടായിക്സ് (സോളാർ പാനലുകൾ), ഓട്ടോമൊബൈലുകൾ (ബാറ്ററികൾ, ഇലക്ട്രിക്കൽ വയറിങ്) എന്നിവയിൽ വെള്ളിയ്ക്ക് നിർണായക പങ്കാണുള്ളത്. പുനരുപയോഗ ഊർജ മേഖലയിൽ, വെള്ളിയുടെ ആവശ്യം ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സോളാർ പാനൽ ഇൻസ്റ്റാലേഷനും ഇലക്ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങൾ വരും വർഷങ്ങളിൽ വെള്ളിയുടെ ആവശ്യകത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Image Credit: ELAKSHI CREATIVE BUSINESS/ Shutterstock
∙സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ സ്വർണത്തെ പോലെ തന്നെ സുരക്ഷിതമായ സ്വത്തായി വെള്ളിയെയും നിക്ഷേപകർ കാണുന്നുണ്ട്.
∙2020 മുതലുള്ള ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ മൂലം ലോഹങ്ങളിലെ നിക്ഷേപം വർധിക്കുന്നുണ്ട്.∙ഇന്ത്യയിൽ സമ്പന്നരുടെ എണ്ണം കൂടുന്നത് വെള്ളി ആഭരണങ്ങൾക്കും പാത്രങ്ങൾക്കുമുള്ള ഡിമാൻഡ് വർധിപ്പിക്കുന്നു, പരമ്പരാഗതമായി രാജ്യത്തെ വെള്ളി ഉപഭോഗത്തിൻ്റെ ഡിമാൻഡ് വരുന്നത് മിഡിൽ ക്ലാസ്സിൽ നിന്നാണ്.
∙വെള്ളി പോലുള്ള ബദൽ നിക്ഷേപ ഓപ്ഷനുകളെക്കുറിച്ച് നിക്ഷേപകരുടെ അവബോധം വർദ്ധിക്കുന്നത് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണത്തിനായി വെള്ളി വാങ്ങലുകൾ വർദ്ധിപ്പിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ്, സ്ഥിര നിക്ഷേപം തുടങ്ങിയ പരമ്പരാഗത ആസ്തികൾ കുറഞ്ഞ ആദായം നൽകുന്നതിനാൽ, മൂല്യമുയരാനുള്ള വെള്ളിയുടെ സാധ്യത കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നു.
ഏതൊക്കെ രീതിയിൽ വെള്ളിയിൽ നിക്ഷേപിക്കാം? വെള്ളിക്കട്ടി : സിൽവർ കോയിനുകളോ ബാറുകളോ വാങ്ങാം. എന്നാൽ ഇത് സൂക്ഷിക്കുന്നതിന് വീണ്ടും ലോക്കറുകൾ വേണം.സിൽവർ ഇടിഎഫുകൾ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ):
ഈ ഇടിഎഫുകൾ വെള്ളിയുടെ വില ട്രാക്ക് ചെയ്യുന്നു, ഇത് ഫിസിക്കൽ സ്റ്റോറേജ് പ്രശ്‌നങ്ങളില്ലാതെ ആദായം ഉണ്ടാക്കാൻ സഹായിക്കുന്നു.സിൽവർ ഫ്യൂച്ചേഴ്സ്: കൃത്യമായ പഠനം നടത്തി നിക്ഷേപിക്കുകയാണെങ്കിൽ സിൽവർ ഫ്യൂച്ചേഴ്സ് വ്യാപാരം നല്ല ആദായം നൽകുന്ന ഒരു മേഖലയാണ്.
Source link