CINEMA

ഇവിടെ ബോച്ചെയുടെ പ്രസ്ക്തി; ഇത് മനുഷ്യത്വത്തിന്റെ യഥാർഥ സ്റ്റോറി: ഹരീഷ് പേരടി

ഇവിടെ ബോച്ചെയുടെ പ്രസ്ക്തി; ഇത് മനുഷ്യത്വത്തിന്റെ യഥാർഥ സ്റ്റോറി: ഹരീഷ് പേരടി | Hareesh Peradi Boby Chemmannur

ഇവിടെ ബോച്ചെയുടെ പ്രസ്ക്തി; ഇത് മനുഷ്യത്വത്തിന്റെ യഥാർഥ സ്റ്റോറി: ഹരീഷ് പേരടി

മനോരമ ലേഖകൻ

Published: April 13 , 2024 11:23 AM IST

1 minute Read

ബോബി ചെമ്മണ്ണൂർ, ഹരീഷ് പേരടി

സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ (42) മോചനത്തിനായി മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തിരുന്നു. ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഈ സംഭവത്തെ ആരും കേരളാ സ്റ്റോറിയാക്കാന്‍ നോക്കേണ്ട എന്നും താരം പറയുന്നു. ലോകമെമ്പാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് ഈ ധന സമാഹരണമെന്ന് ഹരീഷ് പേരടി വ്യക്തമാക്കുന്നു.
‘‘ചുളുവിൽ ഇതിനെ ആരും യഥാർഥ കേരളാ സ്റ്റോറിയാക്കണ്ട..ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല…ഒരു മത രാഷ്ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോൾ ആ നിയമത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച്, ലോകമെമ്പാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് അഥവാ മനുഷ്യരുടെ, മനുഷ്യത്വത്തിന്റെ യഥാർഥ സ്റ്റോറിയാണ്.

ആ 34 കോടിയിൽ മലയാളികൾ മാത്രമല്ല അതിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുണ്ട്,വ്യത്യസ്ത മത വിഭാഗക്കാരുണ്ട്, എല്ലാ രാഷ്ട്രങ്ങളിലേയും വിദേശ പൗരൻമാരുണ്ട്. എന്തിന് സൗദിയിലെ അറബികൾ പോലുമുണ്ട്. എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഇവിടെ ബോച്ചെയുടെ പ്രസ്ക്തി ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ അയാൾ ആ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയെന്നതാണ്. അയാളുടെ പൂർവകാല ചരിത്രവും ഭാവിയിലെ അയാളുടെ നിലപാടുകളും ഇവിടെ പ്രസ്ക്തമല്ല.
ഈ വിഷയത്തെ അയാൾ മാനുഷികമായി സമീപിച്ചു എന്നത് തന്നെയാണ് പ്രസക്തം. മനുഷ്യർക്ക് പരസ്പ്പരം സഹകരിക്കാതെ ഒരടിപോലും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് ഈ വിഷയം നമ്മെ ഓർമപെടുത്തുന്നു..അത് മതമായാലും ജാതിയായാലും വർണമായാലും രാഷ്ട്രമായാലും..മനുഷ്യത്വം ജയിക്കട്ടെ.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

English Summary:
Hareesh Peradi about Boby Chemmannur

7rmhshc601rd4u1rlqhkve1umi-list mo-news-kerala-personalities-boby-chemmanur mo-entertainment-common-malayalammovienews 4015a7ml8njqk015tslg3jkjgt f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-hareeshperadi


Source link

Related Articles

Back to top button