മോദി–ബിൽഗേറ്റ്സ് അഭിമുഖം സംപ്രേഷണം ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിച്ചില്ല, നീക്കം ഉപേക്ഷിച്ച് പ്രസാർ ഭാരതി – Latest News | Manorama Online
മോദി–ബിൽ ഗേറ്റ്സ് അഭിമുഖം സംപ്രേഷണം ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിച്ചില്ല, നീക്കം ഉപേക്ഷിച്ച് പ്രസാർ ഭാരതി
ഓൺലൈൻ ഡെസ്ക്
Published: April 13 , 2024 10:52 AM IST
1 minute Read
നരേന്ദ്ര മോദിയും ബിൽഗേറ്റ്സും Photo credit: ANI
ന്യൂഡൽഹി∙ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 45 മിനിട്ട് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാർ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷൻ ഔദ്യോഗികമായി മറുപടി നൽകിയില്ല. എന്നാൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് അനൗദ്യോഗികമായി പ്രസാർ ഭാരതിയെ അറിയിച്ചതായാണു വിവരം.
അഭിമുഖം പ്രക്ഷേപണം ചെയ്താൽ അത് ഔദ്യോഗിക മാധ്യമ സംവിധാനങ്ങൾ ഭരണകക്ഷിക്കായി ഉപയോഗിച്ചുവെന്ന വിമർശനത്തിന് ഇടയാക്കുമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഔദ്യോഗിക അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അഭിമുഖം പ്രക്ഷേപണം ചെയ്യാനുള്ള നീക്കം പ്രസാർ ഭാരതി ഉപേക്ഷിച്ചു.
സ്വകാര്യ ന്യൂസ് ചാനലുകളിലും യുട്യൂബ് ചാനലുകളിലും അഭിമുഖം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയുടെ തലസ്ഥാനത്തെ വസതിയിൽ വച്ച് നടത്തിയ അഭിമുഖത്തിൽ നിർമിത ബുദ്ധി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു.
English Summary:
Election Commission of India informally nudges Prasar Bharati against airing Modi-Bill Gates interaction on Doordarshan
mo-news-world-leadersndpersonalities-billgates 5us8tqa2nb7vtrak5adp6dt14p-list mo-entertainment-telivision-doordarshan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 18us608sk0um0i2r3pukqt05r3 mo-politics-leaders-narendramodi mo-news-national-organisations0-prasarbharati
Source link